സതീഷ്

ഭാസ്കർ

ലോഡ്ജിലെ കൊല: പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

കാഞ്ഞങ്ങാട്: ന​ഗരത്തിലെ ഫോര്‍ട്ട് വിഹാര്‍ ലോഡ്ജിൽ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി സതീഷ് ഭാസ്കറിനെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതിയെ ചോദ്യം ചെയ്തുവരുകയാണ് അന്വേഷണ സംഘം. ദേവിക കൊലപാതക കേസിലെ പ്രതി സതീഷ് ഭാസ്കറിനെയാണ് മേയ് 25 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകിയത്.

കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളിന് സമീപത്തെ കടയിൽനിന്നാണ് കത്തികൾ വാങ്ങിയതെന്ന് പൊലീസിന് പ്രതി മൊഴി നൽകിയിട്ടുണ്ട്. നേരത്തെ നൽകിയ മൊഴിയിൽനിന്ന് കാര്യമായ മാറ്റങ്ങളൊന്നും ചോ​ദ്യം ചെയ്യലിൽ ഉണ്ടായിട്ടില്ല. തെളിവു ശേഖരണമാണ് വരും ദിവസങ്ങളിൽ നടത്തേണ്ടത്. കൊല നടത്തിയ ശേഷം പ്രതി കത്തിയുമായാണ് ഹോസ്ദുർഗ് പൊലീസിൽ കീഴടങ്ങിയത്.

Tags:    
News Summary - Murder in the lodge-Accused left in police custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.