കാഞ്ഞങ്ങാട്: തിയറ്റർ ഗ്രൂപ് കാഞ്ഞങ്ങാട് ഏർപ്പെടുത്തിയ മൂന്നാമത് രസിക ശിരോമണി കോമൻ നായർ നാടകപ്രതിഭാ പുരസ്കാരം നാടക പ്രവർത്തക നിലമ്പൂർ ആയിഷക്ക് സമ്മാനിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
പുരുഷൻ സ്ത്രീവേഷം കെട്ടി നാടകത്തിൽ അഭിനയിച്ച കാലത്ത് 1952ൽ ആദ്യമായി അരങ്ങിൽ വേഷമിട്ട നിലമ്പൂർ ആയിഷ മലയാള നാടകവേദിക്ക് നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. 15001 രൂപയും കാനായി കുഞ്ഞിരാമൻ രൂപ കൽപന ചെയ്ത ശിൽപവും പ്രശംസിപത്രവുമടങ്ങിയ അവാർഡ് ഒക്ടോബർ 13ന് വൈകീട്ട് ആറിന് കാഞ്ഞങ്ങാട് ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ ഇ. ചന്ദ്രശേഖരൻ എം.എൽ.എ സമ്മാനിക്കും. മാധ്യമപ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണൻ മുഖ്യാതിഥിയാവും.
വാർത്ത സമ്മേളനത്തിൽ ഡോ. സി. ബാലൻ, ചെയർമാൻ എൻ. മണിരാജ്, സെക്രട്ടറി വിനീഷ് ബാബു, ജൂറി അംഗം ഉദയൻ കുണ്ടംകുഴി, സി.കെ. നാരായണൻ, സി. നാരായണൻ, ചന്ദ്രൻ കരുവാക്കോട് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.