നേ​ത്ര​ദാ​ന പ​ക്ഷാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍ നേ​ത്ര​ദാ​ന സ​മ്മ​ത​പ​ത്രം കൈ​മാ​റു​ന്നു

ദേശീയ നേത്രദാന പക്ഷാചരണത്തിന് തുടക്കം

കാഞ്ഞങ്ങാട്: ദേശീയ നേത്രദാന പക്ഷാചരണത്തിന് ജില്ലയില്‍ തുടക്കമായി. ജില്ല മെഡിക്കല്‍ ഓഫീസ്, ദേശീയാരോഗ്യ ദൗത്യം എന്നിവയുടെ ആഭിമുഖ്യത്തിലുള്ള പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണന്‍ നിര്‍വഹിച്ചു.

ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ തന്റെയും മാതാവ് പി.കുഞ്ഞമ്മാര്‍, ഭര്‍തൃമാതാവ് ബി.സരസ്വതി എന്നിവരുടെയും നേത്രദാന സമ്മതപത്രം ഡോ. ഗീത ഗുരുദാസിന് കൈമാറി. കാഞ്ഞങ്ങാട് നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ കെ.വി.സരസ്വതി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ഗീത ഗുരുദാസ് മുഖ്യപ്രഭാഷണം നടത്തി.

നഴ്സിങ് ഓഫിസര്‍മാര്‍ക്കായി നടത്തിയ ജില്ലതല വെബിനാറില്‍ ആനന്ദാശ്രമം കുടുംബാരോഗ്യകേന്ദ്രം അസി.സര്‍ജന്‍ ഡോ.കെ. വിദ്യ ബോധവത്കരണ ക്ലാസെടുത്തു.

ജില്ല മാസ് മീഡിയ ഓഫിസര്‍ അബ്ദുൽ ലത്തീഫ് മഠത്തില്‍ സ്വാഗതവും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി സീനിയര്‍ ഒപ്റ്റോമെട്രിസ്റ്റ് കെ.മനോജ്കുമാര്‍ നന്ദിയും പറഞ്ഞു. പക്ഷാചരണത്തോടനുബന്ധിച്ച് ജില്ലയിലെ സര്‍ക്കാര്‍ ആരോഗ്യസ്ഥാപനങ്ങളില്‍ വിവിധ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.എ.വി.രാംദാസ് അറിയിച്ചു.

Tags:    
News Summary - National eye donation parade begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.