കാഞ്ഞങ്ങാട്: സെക്രട്ടറിയും സൂപ്രണ്ടുമുൾപ്പെടെ ഉദ്യോഗസ്ഥർ കൂട്ടത്തോടെ വിനോദയാത്രയിലായതിനാൽ കാഞ്ഞങ്ങാട് നഗരസഭ കാര്യാലയം തിങ്കളാഴ്ച ശൂന്യമായി. ഉദ്യോഗസ്ഥർ ശനിയാഴ്ച മുതൽ ഊട്ടി, കൊടൈക്കനാൽ ടൂറിലാണ്.
രണ്ട് ദിവസത്തെ ശനി, ഞായർ അവധി കഴിഞ്ഞ് ജീവനക്കാർ തിങ്കളാഴ്ച ഡ്യൂട്ടിക്കെത്തേണ്ടതാണെങ്കിലും തിങ്കളാഴ്ച ഉച്ച ഒരുമണിവരെ 40ഓളം ജീവനക്കാർ ജോലിക്കെത്തിയില്ല. പത്തോളം ജീവനക്കാർ മാത്രമാണ് ആകെ ഡ്യൂട്ടിയിലുണ്ടായത്. 30ലേറെ ജീവനക്കാരാണ് സ്വകാര്യ ബസ്, വാടകക്ക് വിളിച്ച് വിനോദയാത്രക്ക് പോയത്.
അവധി മുൻകൂട്ടി അറിയിച്ചിരുന്നുമില്ല. രണ്ടുദിവസം അവധിയായതിനാൽ തിങ്കളാഴ്ച രാവിലെ നഗരസഭയിൽ വലിയ തിരക്കുണ്ടായിരുന്നു. വിവിധ ആവശ്യങ്ങളുമായെത്തിയവർക്ക് ഒഴിഞ്ഞുകിടക്കുന്ന കസേര കണ്ട് മടങ്ങേണ്ടിവന്നു. പ്രധാനപ്പെട്ട ഒരു തദ്ദേശസ്ഥാപനത്തിൽ അവധിയെടുക്കാതെ ജീവനക്കാർ കൂട്ടത്തോടെ ജോലിക്കെത്താത്തതിൽ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ പ്രതിഷേധമുയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.