കാഞ്ഞങ്ങാട്: ‘ഓപറേഷൻ പി. ഹണ്ട്’ എന്നപേരിൽ പൊലീസ് നടത്തിയ പരിശോധനയിൽ കുട്ടികളുടെ അശ്ലീല ചിത്രം വെബ്സൈറ്റിൽ തിരഞ്ഞ അഞ്ചുപേർ കുടുങ്ങി. ഇവരുടെ മൊബൈൽ ഫോണുകൾ പൊലീസ് പിടിച്ചെടുത്തു. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിലാണ് വ്യാപകപരിശോധന നടത്തിയത്. അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ ലാലൂർ മുട്ടുകാനത്ത് ഭാര്യ വീട്ടിലെത്തിയ ചീമേനി സ്വദേശിയുടെ ഫോൺ പിടിച്ചെടുത്തു. ബേക്കൽ സ്റ്റേഷൻ പരിധിയിലെ പെരിയ ചെർക്കപ്പാറ, വെള്ളരിക്കുണ്ട് പരിധിയിലെ പരപ്പ കനകപ്പള്ളി, മഞ്ചേശ്വരം സ്റ്റേഷൻ പരിധിയിലെ മുളിയടുക്കം, കോയിപ്പാടി, കുമ്പള സ്റ്റേഷൻ പരിധിയിലെ പൈവളികെ, കയർകട്ട എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പരപ്പ കനകപ്പള്ളിയിൽനിന്ന് ഇതര സംസ്ഥാനത്തെ 29കാരന്റെ ഫോണാണ് പിടിച്ചെടുത്തത്.
ബംഗാൾ സ്വദേശിയാണ്. പലരും സൈറ്റ് ഡൗൺലോഡ് ചെയ്ത് വാട്സ്ആപ്പിൽ കുട്ടികളുടെ അശ്ലീല വിഡിയോ സൂക്ഷിച്ചതായി കണ്ടെത്തി. പ്രാഥമിക പരിശോധനയിൽ ഫോണിന്റെ സ്റ്റോറേജിൽ ഫോണാഗ്രഫി സംബന്ധമായ വിഡിയോകളും ഗൂഗിൾ സെർച് ഹിസ്റ്ററിയിൽ ഫോണോഗ്രഫി ചൈൽഡ് സംബന്ധമായ ബ്രൗസ് ഹിസ്റ്ററിയും കണ്ടെത്തി. കൂടുതൽ പരിശോധന നടത്തുമെന്ന് പൊലീസ് പറഞ്ഞു. ഫോണുകൾ വിദഗ്ധ പരിശോധനക്കയക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.