കാഞ്ഞങ്ങാട്: ചെറുപ്രായത്തിൽ തന്നെ വരയിൽ വിസ്മയം തീർക്കുന്ന ആരാധ്യയുടെ ചിത്രങ്ങൾ മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ. യു.പി സ്കൂൾ ഗ്രന്ഥാലയത്തിന് മാറ്റുകൂട്ടും.
കരിവെള്ളൂർ പെരളം ഗ്രാമ പഞ്ചായത്തിലെ പുത്തൂർ കടുവ കുളങ്ങരയിലെ പി. ഷാജുവിെന്റയും അനിതയുടെയും മകളാണ് ആരാധ്യ. കൂക്കാനം ഗവ. യു.പി സ്കൂൾ ആറാം തരത്തിൽ പഠിക്കുന്ന ഈ മിടുക്കി വരച്ച ചിത്രങ്ങൾ വാട്സ്ആപ്പിലൂടെ കാണാനിടയായ പ്രധാനാധ്യാപകൻ കൊടക്കാട് നാരായണെന്റ അഭ്യർഥന സ്വീകരിച്ചാണ് ആരാധ്യ ചിത്രശേഖരത്തിൽ നിന്നും മികച്ച പത്ത് ചിത്രങ്ങൾ സ്കൂൾ ലൈബ്രറിയിലേക്ക് കൈമാറിയത്.
ചിത്രകാരനും സിനിമ സംവിധായകനുമായ സുരേന്ദ്രൻ കൂക്കാനമാണ് കൊച്ചുകലാകാരിയുടെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിച്ചത്.
സ്കൂൾ ലൈബ്രറി അങ്കണത്തിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൻ കെ.വി. സുജാത ആരാധ്യയിൽനിന്ന് ചിത്രങ്ങൾ ഏറ്റുവാങ്ങി. പ്രധാനാധ്യാപകൻ കൊടക്കാട് നാരായണൻ അധ്യക്ഷത വഹിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫിസർ കെ.ടി. ഗണേഷ് കുമാർ , ചിത്രകാരൻ ബാലൻ പാലായി, കെ.വി. വനജ, സണ്ണി കെ. മാടായി, ആരാധ്യ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.