കാഞ്ഞങ്ങാട്:സംസ്ഥാനത്ത് ആരോഗ്യ പ്രവർത്തകർക്കും ഡോക്ടർമാർക്കും എതിരെ വർധിച്ചുവരുന്ന ആക്രമണങ്ങൾക്കെതിരെ ഡോക്ടർമാ ർ പ്രഖ്യാപിച്ച സമരത്തെ തുടർന്ന് കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലെ ഒ.പി വിഭാഗത്തിലും രോഗികൾ 'കൂട്ട അവധി’ യെടുത്തു.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന സമരത്തെ തുടർന്നാണ് രോഗികൾ ആശുപത്രിയിലെത്താതിരുന്നത്. ജില്ല ആശുപത്രിയിലടക്കം ജില്ലയിലെ മിക്ക ആരോഗ്യ കേന്ദ്രങ്ങളിലും സ്വകാര്യ ആശുപ്രതികളിലെയും ഡോക്ടർമാർ സമരത്തിൽ പങ്കെടുത്തു.രാവിലെ ആറിന് ആരംഭിച്ച സമരം വൈകീട്ട് ആറ് വരെ നീണ്ടു.
ജില്ല ആശുപത്രിയിൽ ഡോക്ടർമാർ മുഴുവനും പണിമുടക്കിൽ പങ്കെടുത്തുവെങ്കിലും അത്യാഹിത വിഭാഗത്തിൽ ഡോക്ടർമാർ ഡ്യൂട്ടിയിൽ പ്രവേശിച്ചു. സമരത്തിൽ പങ്കെടുത്ത ഡോക്ടർമാർ രാവിലെ ആശുപത്രിയിലെത്തി കിടത്തിചികിത്സയിലുള്ള രോഗികളെ വാർഡിലെത്തി പരിശോധിച്ച് നടപടികൾ പൂർത്തിയാക്കി.
ഡോക്ടർമാരുടെ സമരം സംബന്ധിച്ച് ദിവസങ്ങൾക്ക് മുമ്പെ അറിയിപ്പുണ്ടായിരുന്നതിനാൽ ദിവസത്തിൽ 300 മുതൽ 1000 വരെ രോഗികൾ ചികിത്സ തേടിയെത്താറുള്ള ഒ.പി വിഭാഗത്തിൽ ഇന്നലെ രോഗികളാരുമെത്തിയില്ല. ജില്ല ആശുപത്രിക്ക് മുന്നിൽ നടത്തിയ ഡോക്ടർമാരുടെ പ്രതിഷേധം ജില്ല പ്രസിഡന്റ് ഡോ. എം. ബൽറാം നമ്പ്യാർ ഉദ്ഘാടനം ചെയ്തു. ഡോ. പി. ചന്ദ്രമോഹനൻ അധ്യക്ഷത വഹിച്ചു. ഡോ. പി. വിനോദ്കുമാർ സ്വാഗതം പ റഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.