കല്ലുകൾ വീടുനിർമാണ സ്ഥലത്തേക്ക് വൈറ്റ് ഗാർഡ് പ്രവർത്തകർ മാറ്റുന്നു

വീടുനിർമാണത്തിനിറക്കിയ കല്ല് മാറ്റവെ പൊലീസും ഡി.വൈ.എഫ്.​െഎ പ്രവർത്തകരും തമ്മിൽ വാക്കേറ്റം

കാഞ്ഞങ്ങാട്: വീടുനിർമാണത്തിനിറക്കിയ കല്ല് മാറ്റുന്നതിനിടെ പൊലീസും ഡി.വൈ.എഫ്.ഐ പ്രവർത്തകരും തമ്മിൽ വാക്കേറ്റം. തെരഞ്ഞെടുപ്പിന്​ പിരിവുനൽകാൻ വൈകിയതി​െൻറ വൈരാഗ്യത്തിൽ നേരത്തെ നിർമാണത്തിലുള്ള വീടി​െൻറ തറ ഡി.വൈ.എഫ്.ഐ പ്രവർത്തകർ പൊളിച്ചുനീക്കിയിരുന്നു. ഇതേ വീടുനിർമാണത്തിനിറക്കിയ കല്ല് വീടുനിർമാണ സ്ഥലത്തേക്ക് മാറ്റുന്നതിനിടെയാണ് പൊലീസും കൊളവയലിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായത്. നേരത്തെ കല്ലിറക്കിയ സ്ഥലത്തുനിന്ന്​ കല്ല് മാറ്റണമെന്ന് പഞ്ചായത്തി​െൻറ നിർദേശമുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് സ്ഥലമുടമ റാസിക്കി​െൻറ ജ്യേഷ്ഠൻ അഷ്റഫ് കൊളവയൽ വൈറ്റ് ഗാർഡ് പ്രവർത്തകരെ കല്ലുമാറ്റാൻ ഏൽപിച്ചത്.

പ്രവൃത്തി തുടരുന്നതിനിടെയാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടയാനെത്തിയത്. വീടുനിർമാണം ആരംഭിച്ചുവെന്ന തെറ്റിദ്ധാരണയിലാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ കല്ല് മാറ്റൽ പ്രവൃത്തി തടഞ്ഞത്. സംഭവമറിഞ്ഞ് ഉടനെ പൊലീസ് സ്ഥലത്തെത്തി. പിന്നീട് പൊലീസ് സംരക്ഷണത്തിൽ വീടുനിർമാണ സ്ഥലത്തേക്ക് കല്ലുകളെല്ലാം മാറ്റി. നേരത്തെ വീടി​െൻറ തറപൊളിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന എട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തിരുന്നു.

കാഞ്ഞങ്ങാട് ഇട്ടമ്മൽ ചാലിയാൻനായിലെ വി.എം. റാസിഖി​െൻറ പരാതിയിലാണ് കേസെടുത്തത്. വീടി​െൻറ തറയാണ്​ പൊളിച്ചത്. തറയുടെ കിഴക്കുഭാഗത്തും തെക്കുഭാഗത്തും സിമൻറിട്ട് കെട്ടിയ കല്ലുകൾ ഇളക്കിയെടുത്ത് മറിച്ചിടുകയായിരുന്നു. വൈദ്യുതി കണക്​ഷനുമായി ബന്ധപ്പെട്ട് നിർമിച്ച ഷെഡും ഡി.വൈ.എഫ്.ഐ പ്രവർത്തകർ തകർത്തിരുന്നു.

Tags:    
News Summary - Police and DYFI workers were clashed in kanhangad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.