കാഞ്ഞങ്ങാട്: വീട്ടിലേക്ക് അതിക്രമിച്ചുകയറി കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച മധ്യവയസ്കനെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. രാവണേശ്വരം പാണന്തോട്ടെ കുയിൽ വീട്ടിൽ കെ. പ്രേമയുടെ പരാതിയിൽ ഭർത്താവ് അത്തിക്കൽ കൃഷ്ണനെതിരെയാണ് കേസ്. 10 വർഷമായി ഇരുവരും അകന്നു കഴിയുകയാണ്. കഴിഞ്ഞ ദിവസമാണ് സംഭവം.
പ്രേമ അമ്മക്കും മകൾക്കുമൊപ്പമാണ് താമസിച്ചുവരുന്നത്. കൃഷ്ണൻ അതിക്രമിച്ചു കയറി വരുന്നതു കണ്ട പ്രേമ അമ്മയെയും മകളെയും കൂട്ടി വീട്ടിനകത്ത് കയറി വാതിൽ അടക്കുകയായിരുന്നു.
തുടർന്ന് കൃഷ്ണൻ വാക്കത്തി കൊണ്ട് വീട്ടുമുറ്റത്തെ തൂൺ കുത്തി പൊളിക്കുകയും പുറത്ത് നിർത്തിയിട്ട ബൈക്ക് തകർക്കുകയും ചെയ്തു. ജനലഴിയിലൂടെ കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. 80,000 രൂപയുടെ നഷ്ടമുണ്ടാക്കിയതായി പരാതിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.