കാഞ്ഞങ്ങാട്: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡിവൈ.എസ്.പിമാരെ സ്ഥലം മാറ്റി. സ്പെഷൽ ബ്രാഞ്ച് ഇൻസ്പെക്ടർ വി. ഉണ്ണികൃഷ്ണന് സ്ഥാനക്കയറ്റം ലഭിച്ചു. കാസർകോട് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡിവൈ.എസ്.പി ആയാണ് സ്ഥാനക്കയറ്റം. കണ്ണൂർ വിജിലൻസ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിനെ കാസർകോട് ഡിവൈ.എസ്.പിയായി നിയമിച്ചു. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ആയി എം.പി. വിനോദിനെ നിയമിച്ചു. ഇപ്പോൾ തളിപ്പറമ്പ് ഡിവൈ.എസ്.പി ആണ്. കാഞ്ഞങ്ങാടുനിന്നും പി. ബാലകൃഷ്ണൻ നായരെ തളിപ്പറമ്പിൽ നിയമിച്ചു. ബേക്കലിൽനിന്ന് സി.കെ. സുനിൽകുമാറിനെ കണ്ണൂർ റൂറൽ സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി ആയി നിയമിച്ചു.
കാസർകോട് വിജിലൻസ് ഡിവൈ.എസ്.പി വി.കെ. വിശ്വംഭരൻ നായരെ വയനാട് നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പിയായി മാറ്റിനിയമിച്ചു. കാസർകോട് ഡിസ്ട്രിക്ട് സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി വി.വി. മനോജിനെ കണ്ണൂർ സിറ്റി സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി യായി നിയമിച്ചു. കണ്ണൂർ എസ്.എസ്.ബി ഡിവൈ.എസ്.പി കെ.വി. വേണുഗോപാലിനെ കണ്ണൂർ ഡിവൈ.എസ്.പി ആയി നിയമിച്ചു.
ചീമേനി സ്വദേശിയാണ്. പയ്യന്നൂർ ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രനെ കോഴിക്കോട് മെഡിക്കൽ കോളജ് ഡിവൈ.എസ്.പിയായി മാറ്റി. കോഴിക്കോട് സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി എ. ഉമേഷ് ആണ് പയ്യന്നൂർ ഡിവൈ.എസ്.പി. കണ്ണൂർ സിറ്റി നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ജയൻ ഡൊമിനിക്കാണ് പുതിയ ബേക്കൽ ഡിവൈ.എസ്.പി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.