കാഞ്ഞങ്ങാട്: കള്ളാര്‍ പഞ്ചായത്തിലെ വട്ടിയാര്‍കുന്നില്‍ വാടകവീട്ടില്‍ കഴിയുകയാണ് 55 കാരി രാധയും ഭര്‍ത്താവ് ഡൊമിനിക് സാവിയോയും വിദ്യാര്‍ഥിനികളായ രണ്ട് പെണ്‍മക്കളും. സ്വന്തമായി ഒരുതുണ്ട് ഭൂമിപോലും ഇവർക്കില്ല. മിശ്രവിവാഹിതരായതിനാല്‍ ബന്ധുക്കളായും കാര്യമായി ആരുമില്ല. ഇരുവരും കൂലിവേല ചെയ്താണ് കുടുംബം പുലര്‍ത്തിയിരുന്നത്.
രാധ ആറുവര്‍ഷമായി വാതരോഗം മൂലം ഇരുകാലുകള്‍ക്കും കടുത്ത വേദന സഹിച്ചാണ് ജോലി ചെയ്തിരുന്നത്. ഇതിനിടയില്‍ ഡൊമിനിക്കിന് മാനസികാസ്വാസ്ഥ്യവും പിടിപെട്ടതോടെ ദുരിതം ഇരട്ടിയായി. ഇപ്പോള്‍ വാതരോഗം മൂർച്ഛിച്ച് ഇരുകാലുകളും തളര്‍ന്ന നിലയില്‍ മംഗളൂരു ദേര്‍ളക്കട്ട കെ.എസ്. ഹെഗ്‌ഡേ ആശുപത്രിയില്‍ ചികിത്സയിലാണ് രാധ.
സുമനസ്സുകളായ നാട്ടുകാരുടെ സഹായം കൊണ്ടാണ് ചികിത്സയും നിത്യചെലവുകളും നടക്കുന്നത്. മക്കളായ രാധികയും ഷെഫിയും പഠനം പോലും മുടങ്ങി അമ്മക്ക് കൂട്ടിരിക്കുന്നു. കാല്‍മുട്ടുകളില്‍ ശസ്ത്രക്രിയ നടത്തിയാല്‍ ചലനശേഷി വീണ്ടെടുക്കാനാവുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.