കാഞ്ഞങ്ങാട്: നഗരസഭയില്‍ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പരിപാടിയുടെ വിജയത്തിനായി ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. ജനകീയ കൂട്ടായ്മയുടെ ഉദ്ഘാടനം നഗരസഭ ചെയര്പേഴ്സൻ കെ.വി. സുജാത നിര്‍വഹിച്ചു. വൈസ് ചെയര്മാന് ബില്‍ ടെക്ക് അബ്ദുല്ല അധ്യക്ഷത വഹിച്ചു. മേയ് 18 വരെ നഗരസഭയില്‍ ജനകീയ ശുചീകരണ കാമ്പയിന് നടത്തും. മലിനജലം കെട്ടിനിന്ന് കൊതുകും എലിയും പെരുകാന്‍ സാധ്യതയുള്ളതുമായ ഹോട്ട് സ്പോട്ടുകള്‍ കണ്ടെത്തി നഗരസഭ ആരോഗ്യ വിഭാഗവും കുടുംബശ്രീ പ്രവര്‍ത്തകരും ആശാ വര്‍ക്കര്‍മാരും ചേര്‍ന്ന് ശുചീകരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്യും.
ഓടകള്‍, കെട്ടിട നിര്‍മാണ സ്ഥലങ്ങള്‍, വര്‍ക്ക് ഷോപ്പുകള്‍, ഗാര്യേജുകള്‍, ആള്‍പ്പാര്‍പ്പില്ലാത്ത പറമ്പുകള്‍ തുടങ്ങിയ മേഖലകളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തും. അജൈവമാലിന്യം തരംതിരിച്ച് വൃത്തിയാക്കി ഉണക്കി ഹരിതകര്‍മസേന വരുന്ന മുറക്ക് കൈമാറാം. എം.സി.എഫുകളിലും ആര്.ആര്.എഫുകളിലും നിറഞ്ഞുകിടക്കുന്ന അജൈവമാലിന്യം ക്ലീന്‍ കേരള കമ്പനിയുടെ സഹകരണത്തോടെ നീക്കം ചെയ്യുന്നതിനും നടപടികള്‍ സ്വീകരിക്കും.
ജനകീയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കാനായി മുഴുവന്‍ ജനങ്ങളും രംഗത്തിറങ്ങണമെന്ന് നഗരസഭ ചെയര്പേഴ്സൻ കെ.വി സുജാത പറഞ്ഞു.
സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍മാരായ കെ. ലത, പി. അഹമ്മദലി, കെ. അനീശന്‍, കൗണ്‍സിലര്‍മാരായ കെ.കെ. ജാഫര്‍, കെ.കെ. ബാബു, പി. വീണ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മുഹമ്മദ് കുട്ടി എന്നിവര്‍ സംസാരിച്ചു. ആരോഗ്യകാര്യ സ്ഥിരം സമിതി ചെയര്പേഴ്സൻ കെ.വി. സരസ്വതി സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.