കാഞ്ഞങ്ങാട്: കോടികൾ വിലവരുന്ന സർക്കാർഭൂമി റിസർവേക്കു ശേഷം സ്വകാര്യവ്യക്തി സ്വന്തമാക്കിയെന്ന പരാതിയുമായി സാംസ്കാരിക പ്രവർത്തകൻ ഇ. ശശിധരൻ.
പിലിക്കോട് വില്ലേജിലുള്ള റീസർവേ നമ്പർ 229ൽ നാഷനൽ ഹൈവേ 66നോട് ചേർന്നുള്ള 90 സെന്റ് സർക്കാർ ഭൂമിയാണ് ഹോസ്ദുർഗ് ഭൂരേഖ തഹസിദാർ പി.പി. കുഞ്ഞിരാമൻ എന്നയാൾക്ക് അനുവദിച്ചതായി ശശിധരൻ ആരോപിച്ചത്. ഭൂരേഖ തഹസിൽദാറുടെ ഉത്തരവിൽ പരാമർശിക്കുന്ന 42/2 ബി, 42/2 എ എന്നീ സർവേനമ്പറുകളിൽപെട്ട ഭൂമിയുടെ റീസർവേ നമ്പർ ഏതാണെന്ന് മനസ്സിലാക്കുന്നതിനായി പിലിക്കോട് വില്ലേജ് ഓഫിസിൽ പരാതിക്കാരൻ അന്വേഷിച്ചിരുന്നു. അങ്ങനെയുള്ള സർവേ നമ്പറിൽപെട്ട ഭൂമി പിലിക്കോട് വില്ലേജിൽ ഇല്ലെന്ന് ഇതോടെ ബോധ്യമായി. ഭൂമി സംബന്ധിച്ച പരാതിയുമായി വിജിലൻസിനെയും ഹൈകോടതിയെയും സമീപിച്ചതായി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.