കാഞ്ഞങ്ങാട്: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിലുണ്ടായ ഭിന്നതയെ തുടർന്ന്, യൂത്ത് ലീഗ് മണ്ഡലം പ്രസിഡൻറും ജില്ല പ്രവർത്തകസമിതി അംഗവുമായിരുന്ന വസീം പടന്നക്കാട് പാർട്ടി സ്ഥാനങ്ങൾ രാജിെവച്ചു. നഗരസഭ ചെയർപേഴ്സൻ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിക്ക് വോട്ടുമാറി ചെയ്ത സംഭവത്തിൽ വാർഡ് കമ്മിറ്റിയോട് ആലോചിക്കാതെ പടന്നക്കാട് വാർഡ് കൗൺസിലർ ഹസീന റസാഖിനോട് രാജിക്കത്ത് ആവശ്യപ്പെട്ടതിലും എസ്.വൈ.എസ് പ്രവർത്തകൻ ഔഫ് അബ്ദുൽ റഹ്മാെൻറ കൊലപാതകവുമായി ബന്ധപ്പെട്ട വിഷയത്തിലുമാണ് രാജി നടപടിയെന്ന് പറയുന്നു.
എൽ.ഡി.എഫ് നഗരസഭാധ്യക്ഷക്കും ഉപാധ്യക്ഷനും അഭിനന്ദനങ്ങളറിയിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിടുകയും ചെയ്തിരുന്നു. നഗരസഭ വൈസ് ചെയർപേഴ്സനായി തെരഞ്ഞെടുക്കപ്പെട്ട ഐ.എൻ.എൽ നേതാവ് ബിൽടെക് അബ്ദുല്ല വസീമിെൻറ അടുത്ത ബന്ധുവാണ്.
കുറുന്തൂർ വാർഡിലെ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന വസീം കരുവളം വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന ബിൽടെക് അബ്ദുല്ലയുടെ വിജയത്തിനായി പ്രവർത്തിച്ചുവെന്ന് ആരോപണം ഉയർന്നിരുന്നു. കെ.പി.സി.സി സെക്രട്ടറി എം. അസിനാർ 18 വോട്ടുകൾക്ക് ബിൽടെക് അബ്ദുല്ലയോട് പരാജയപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ ലീഗ് നേതൃത്വം വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.