കാഞ്ഞങ്ങാട്: കഴിഞ്ഞ ഉത്രാടനാളിൽ രാത്രി പാളം മുറിച്ചുകടക്കവെ മൂന്നു സ്ത്രീകളുടെ മരണത്തിനിടയായ രണ്ടാം പ്ലാറ്റ് ഫോമിലേക്ക് കടക്കുന്ന നടവഴി റെയിൽവേ അടച്ചു.
മൂന്നുപേരുടെ മരണത്തിനിടയായ സംഭവത്തെ തുടര്‍ന്ന് ഉയര്‍ന്നുവന്ന രണ്ടാം നടപ്പാലമെന്ന ആവശ്യം ഇതുവരെയും പരിഗണിക്കാതെയാണ് ഇത്തരത്തില്‍ റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ് ഫോമിലേക്കുള്ള വഴി റെയിൽവേ അടച്ചത്. ഒന്നാം പ്ലാറ്റ് ഫോമിൽനിന്ന് രണ്ടാം പ്ലാറ്റ് ഫോമിലെത്താൻ ഉപയോഗപ്പെടുത്തുന്ന ട്രോളി പാത്ത് അടച്ചിട്ടില്ല. ഒന്നാം പ്ലാറ്റ് ഫോമിൽ പ്രവേശിക്കാതെ നേരിട്ട് രണ്ടാം പ്ലാറ്റ് ഫോമിലേക്ക് കടക്കാനുള്ള അനധികൃതവഴിയാണ് അടച്ചത്.
പ്ലാറ്റ് ഫോമിന്റെ പടിഞ്ഞാറ് വശത്തുകൂടി പ്രവേശിക്കാൻ നാട്ടുകാർ ഉപയോഗിച്ച വഴി നേരത്തെ മതിൽ കെട്ടി അടച്ചതായിരുന്നു. ഇതിൽ കല്ലുവെച്ച് കയറിയായിരുന്നു യാത്രക്കാർ റെയിൽപാളം മുറിച്ചുകടന്നുകൊണ്ടിരുന്നത്. സ്റ്റേഷന് കിഴക്കുവശത്തുള്ളവർ പാളം മുറിച്ചുകടന്ന് മറുവശത്തേക്ക് പോകുന്നതും ഈവഴിയായിരുന്നു. നടപ്പാലവും എസ്കലേറ്ററുമടക്കമുള്ള സംവിധാനങ്ങള്‍ വടക്കുഭാഗത്ത് ഉടനെ പ്രാവർത്തികമാക്കുമെന്ന റെയില്‍വേ അധികൃതര്‍ നൽകിയ ഉറപ്പുപാലിക്കാനുള്ള നടപടിക്രമങ്ങൾ തുടങ്ങിയിട്ടില്ല. കഴിഞ്ഞ തിരുവോണത്തിന്റെ തലേന്നാണ് കോട്ടയം ചിങ്ങവനത്തെ ആലീസ്, ചിന്നമ്മ, എയ്ഞ്ചലീന എന്നിവര്‍ ട്രെയിൻ തട്ടി മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.