കാഞ്ഞങ്ങാട്: നഗരമധ്യത്തിൽ നടന്ന കവർച്ച പരമ്പരയിൽപെട്ട രണ്ടുപേരെ ഹോസ്ദുർഗ് എസ്.ഐ കെ.പി. സതീഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തു. മാവുങ്കാല്‍ കാട്ടുകുളങ്ങരയിലെ മനു (35), നീലേശ്വരം തൈക്കടപ്പുറത്തെ ഷാനവാസ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സംഘത്തില്‍പെട്ട രണ്ടു പേരെകൂടി പിടികൂടാaനുണ്ട്. ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി. കവര്‍ച്ച നടത്തിയ സ്ഥാപനങ്ങള്‍ക്ക് സമീപത്തെ സി.സി.ടി.വി കാമറകളില്‍നിന്ന് ലഭിച്ച ദൃശ്യങ്ങളില്‍നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. മനുവിനെ വ്യാഴാഴ്ച പുലര്‍ച്ച മാവുങ്കാല്‍ ടൗണില്‍വെച്ചും ഷാനവാസിനെ തൈക്കടപ്പുറത്തെ വീട്ടില്‍നിന്നുമാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി മാവുങ്കാലിലെ സംഗീതിന്‍റെ ഉടമസ്ഥതയില്‍, കോട്ടച്ചേരി ബസ്സ്റ്റാൻഡിന് സമീപത്തുള്ള സെല്‍ മൊബൈല്‍ കടയില്‍നിന്നും മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പും പെന്‍ഡ്രൈവുകളും ഉള്‍പ്പെടെ 10,7000 രൂപയുടെ സാധനങ്ങളാണ് കവര്‍ന്നത്.
അതേ ദിവസം തന്നെ കാസര്‍കോട് സ്വദേശി നൗഷാദിന്‍റെ, ഫാല്‍കോ ടവറിലുള്ള ഫ്രീക്ക് ജെന്‍സ് കലക്ഷന്‍സില്‍ നിന്നും 15000ത്തോളം രൂപ വിലവരുന്ന കുട്ടികളുടെ ഉടുപ്പുകളും പാൻറ്സും മേശവലിപ്പില്‍ ഉണ്ടായിരുന്ന 5000 രൂപയും തൊട്ടടുത്ത കാസര്‍കോട് പാണളത്തെ ഗഫൂറിന്‍റെ മര്‍സ ലേഡീസ് കലക്ഷന്‍സില്‍ നിന്നും 10,000ത്തോളം രൂപ വരുന്ന കുട്ടികളുടെ ഉടുപ്പുകളും 10,000 രൂപയും മോഷ്ടിച്ചിരുന്നു.
ബസ്സ്റ്റാൻഡിെൻറ പിറകുവശത്തെ പൊയ്യക്കര രാഘവന്‍റെ ഉടമസ്ഥതയിലുള്ള എസ്.ജെ മെഡിക്കല്‍സില്‍നിന്നും 700 രൂപയും സിറപ്പും ദുര്‍ഗ ഹൈസ്‌കൂള്‍ റോഡിലെ മാവുങ്കാല്‍ സ്വദേശി ജയപ്രകാശന്‍റെ നാഷനല്‍ മെഡിക്കല്‍സില്‍നിന്നും 150 രൂപയുമാണ് മോഷ്ടിച്ചത്. സെല്‍ മൊബൈല്‍ ഷോപ്പിന് സമീപത്തെ കടകളിലെ സി.സി കാമറകളില്‍നിന്നാണ് മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ ലഭിച്ചത്. ഇതുവെച്ച് നടത്തിയ സമഗ്രമായ അന്വേഷണത്തിലൂടെയാണ് രണ്ടുപേരെ പിടികൂടാനായത്. ഇവരുടെ കൂട്ടുപ്രതികളെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.