കാഞ്ഞങ്ങാട്: നഗരത്തില്‍ വീണ്ടും കവര്‍ച്ച. മൂന്നു ദിവസത്തെ ഇടവേളക്ക് ശേഷം നടന്ന കവർച്ചയിൽ ലക്ഷങ്ങളുടെ മൊബൈൽ ഫോണുകളും പണവും നഷപ്പെട്ടു. മടിക്കൈ കാഞ്ഞിരപ്പൊയിൽ സ്വദേശി സത്താറിെൻറ ഉടസ്ഥയിൽ കാഞ്ഞങ്ങാട് നയാബസാറിൽ പ്രവർത്തിക്കുന്ന മെജസ്റ്റിക് മൊബൈൽ ഷോപ്പിലും അലാമിപ്പള്ളി ബസ്സ്റ്റാൻഡിന് സമീപത്തെ നീതിമെഡിക്കല്‍ സ്റ്റോറിലുമാണ് കഴിഞ്ഞ ദിവസം രാത്രി കടയുടെ ഷട്ടർ തകർത്ത് കവർച്ച നടത്തിയത്. മൊബൈല്‍ഷോപ്പില്‍ നിന്നും ഏതാണ്ട് 15 ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ കവര്‍ച്ച ചെയ്തുവെന്നാണ് പ്രാഥമിക കണക്കുകള്‍. അടുത്തിടെയാണ് ഇവിടെ പുതിയസാധനങ്ങള്‍ സ്റ്റോക്ക് ചെയ്തത്. മൊബൈല്‍ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, പ്രൊജക്ടറുകള്‍, സർവിസിന് ഏൽപിച്ച ഫോണുകൾ, മറ്റ് ഉപകരണങ്ങളുമാണ് കവര്‍ച്ച ചെയ്തത്. നീതി മെഡിക്കല്‍ സ്റ്റോറിെൻറ മേശവലിപ്പിലുണ്ടായിരുന്ന 70,000 രൂപയാണ് നഷ്ടപ്പെട്ടത്.
രണ്ട് കവര്‍ച്ചകള്‍ക്കും പിന്നില്‍ ഒരേസംഘം തന്നെയാകാമെന്നാണ് പൊലീസിെൻറ നിഗമനം. കോട്ടച്ചേരി കോപറേറ്റീവ് ബാങ്ക് സെക്രട്ടറി മുരളീധരെൻറയും മെജസ്റ്റിക് മൊബൈല്‍ ഉടമ സത്താറിെൻറയും പരാതിയില്‍ ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഡി.വൈ.എസ്.പി ഡോ.വി. ബാലകൃഷ്ണന്, സി.ഐ ഷൈന്‍, എസ്.ഐ കെ.പി. സതീശന്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. കാസർകോടുനിന്ന് വിരലടയാള വിദഗ്ധ ആർ. രജിതയുടെ നേതൃത്വത്തിൽ പരിശോധന നടത്തി. പൊലീസ് ഡോഗ് റൂണിയും സ്ഥലത്തെത്തി. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഏഴ് കവര്‍ച്ചകളും ഒരു കവര്‍ച്ചശ്രമവുമാണ് കാഞ്ഞങ്ങാട്ട് നടന്നത്.
ഇതില്‍ അഞ്ച് കടകളില്‍ കവര്‍ച്ച നടത്തിയ സംഘത്തിലെ രണ്ടു പേരെ ഇന്നലെ കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് എസ്.ഐ കെ.പി. സതീഷ്‌കുമാറിെൻറ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തിരുന്നു. ഈ സംഘത്തില്‍ രണ്ടുപേരെ കൂടി പിടികിട്ടാനുണ്ട്. ഇവരാണ് ഇന്നലെ നടത്തിയ കവര്‍ച്ചക്ക് പിന്നിലെന്ന് സംശയിക്കുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ജയിലില്‍നിന്നിറങ്ങിയ കുപ്രസിദ്ധ മോഷ്ടാവാണ് ഈ കവര്ച്ചസംഘത്തിെൻറ സൂത്രധാരനെന്നും കരുതുന്നു. കഴിഞ്ഞ ദിവസം ശ്രീകൃഷ്ണമന്ദിരം ക്രോസ് റോഡ് അരികില്‍ പോക്‌സോ കോടതി ജില്ല ജഡ്ജിയുടെ വീട്ടില്‍ മോഷണശ്രമം നടത്തിയതും ഇവര്‍ തന്നെയാണെന്നും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.