കാഞ്ഞങ്ങാട്: സ്വാതന്ത്ര്യസമര പോരാളികളിൽ മരുന്നിനു പോലും ഒരു ആർ.എസ്.എസുകാരനില്ല എന്നതു കൊണ്ടാണ് ചരിത്രത്തെ വളച്ചൊടിക്കുന്നതെന്ന് ഷാഫി പറമ്പിൽ എം.എൽ.എ. സ്വാതന്ത്ര്യസമര ചരിത്രത്തെയും അതിന് നേതൃത്വം നൽകിയ സമരസേനാനികളെയും എഴുതിത്തള്ളുകയുമാണ് മോദി ഭരണകൂടം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വർഗീയതക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാനകമ്മിറ്റി സംഘടിപ്പിച്ച പദയാത്ര സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുൻ എം.എൽ.എ വി.ടി. ബൽറാം അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറുമാരായ ശബരീനാഥ്, റിജിൽ മാക്കുറ്റി, എസ്.എം. ബാലു, പ്രേംരാജ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ രാഹുൽ മാങ്കൂട്ടത്തിൽ, ജോമോൻ ജോസ്, കമൽജിത്ത്, ഡി.സി.സി പ്രസിഡൻറ് പി.കെ. ഫൈസൽ, കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് ബി.പി. പ്രദീപ് കുമാർ, ജില്ല ഭാരവാഹികളായ മനാഫ് നുള്ളിപ്പാടി, സത്യനാഥൻ പത്രവളപ്പിൽ, കാർത്തികേയൻ പെരിയ, ഇസ്മായിൽ ചിത്താരി, രാകേഷ് പെരിയ, സ്വരാജ് കാനത്തൂർ, ഷോണി കെ. തോമസ്, രാജേഷ് തമ്പാൻ, ഉനൈസ് ബേഡകം നിയോജക മണ്ഡലം പ്രസിഡൻറുമാരായ മാത്യു, ഇർഷാദ്, അനൂപ്, സന്തു ടോം ജോസ്, സോണി പൊടിമറ്റം തുടങ്ങിയവർ സംസാരിച്ചു. നേരത്തെ നീലേശ്വരത്ത് കെ.പി.സി.സി വൈസ് പ്രസിഡൻറ് അഡ്വ.സി.കെ. ശ്രീധരൻ ജാഥ ക്യാപ്റ്റൻ ഷാഫി പറമ്പിൽ എം.എൽ.എക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.