കാഞ്ഞങ്ങാട്: നടുറോഡിൽ വീട്ടമ്മയെ നായ്ക്കൾ വളഞ്ഞിട്ട് ആക്രമിച്ചു ഗുരുതരമായി പരിക്കേറ്റ നിലയിൽ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബേക്കൽ കോട്ടക്കു സമീപം പുതിയകടപ്പുറത്തെ കുണ്ടാരന്റെ ഭാര്യ ഭാരതി(64) യെയാണ് തെരുവ് നായ്ക്കൾ ആക്രമിച്ചത്.
ബുധനാഴ്ച രാവിലെ വീടിനു സമീപം റോഡിലാണ് സംഭവം. കൈക്കും ഷോൾഡറിനും കഴുത്തിനു താഴെ പുറത്തും കടിയേറ്റ് ഗുരുതര പരിക്കുണ്ട്. നാല് നായ്ക്കൾ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. നാട്ടുകാരാണ് രക്ഷക്കെത്തിയത്. ഈ ഭാഗത്ത് തെരുവുനായ ശല്യം രൂക്ഷമാണ്.
നീലേശ്വരം മാർക്കറ്റ് ജങ്ഷനിൽ മൂന്നു പേർക്ക് തെരുവ് നായുടെ കടിയേറ്റു. ഇതിൽ മാർക്കറ്റ് ജങ്ഷനിലെ ഓട്ടോസ്റ്റാൻഡിലെ ഡ്രൈവർ റഫീക്കിനെ സ്റ്റാൻഡിൽ നിർത്തിയിട്ട ഓട്ടോയിൽ ചാടിക്കയറി കടിക്കുകയായിരുന്നു. യാത്രക്കാരെ കാത്ത് മുൻനിരയിൽ നിർത്തിയിട്ട ഓട്ടോയിൽ ഇരിക്കുമ്പോഴാണ് നായ വണ്ടിയിൽ കയറി കടിച്ച് പരിക്കേൽപിച്ചത്. മാർക്കറ്റ് ജങ്ഷനിൽ കാഞ്ഞങ്ങാട് ഭാഗത്തേക്കുള്ള ഷെൽട്ടറിൽ ബസ് കാത്ത് നിൽക്കുമ്പോഴാണ് മറ്റു രണ്ട് പേർക്ക് കടിയേറ്റത്.
അച്ചാംതുരുത്തിയിലെ ശശി, കൊയാമ്പുറത്തെ സുജല എന്നിവർക്കാണ് ബസ് സ്റ്റോപ്പിൽ നായയുടെ കടിയേറ്റത്. ഇവരെ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാർക്കറ്റ് ജങ്ഷനിൽ ബസ് കാത്തിരിക്കുന്നതിെന്റ സമീപത്ത് മത്സ്യവിൽപന നടക്കുന്നതുമൂലം ഈ ഭാഗങ്ങളിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.