കാഞ്ഞങ്ങാട്: നഗരത്തിൽ തെരുവ് വിളക്കുകൾ കൂട്ടത്തോടെ മിഴിചിമ്മി മാസങ്ങൾ കഴിഞ്ഞിട്ടും നഗരസഭക്ക് കുലുക്കമില്ല. നോർത്ത് കോട്ടച്ചേരി ഇഖ്ബാൽ ജങ്ഷൻ മുതൽ നഗരസഭ പുതിയ ബസ്സ്റ്റാൻഡ് വരെയുള്ള, നഗരത്തിൽ ആൾ തിരക്കുള്ള വാണിജ്യ വ്യാപാര മേഖലകളുൾപ്പെടുന്ന കെ.എസ്.ടി.പി റോഡിൽ സ്ഥാപിച്ച സൗര വിളക്കുകളാണ് അപ്പാടെ പ്രവർത്തനരഹിതമായത്. സന്ധ്യ കഴിയുമ്പോൾ നഗരം ഇരുട്ടിലാണ്.
പ്രധാന വ്യാപാര സ്ഥാപനങ്ങളുടെ ഷട്ടർ കൂടി താഴുന്നതോടെ നഗരം പൂർണമായും ഇരുട്ടിലാവും. മീറ്ററുകൾ വ്യത്യാസത്തിലാണ് ആധുനിക സോളാർ വിളക്കുകൾ കെ.എസ്.ടി.പി റോഡിൽ സ്ഥാപിച്ചത്. ഇവ ഗുണകരമാകുന്നില്ലെന്നാണ് ആക്ഷേപം. ചില സ്ഥലങ്ങളിൽ സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്കുകൾ മാത്രമാണ് നാട്ടുകാർക്ക് ആശ്വാസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.