ജില്ലയിൽ ആത്മഹത്യ വർധിക്കുന്നു; 24 മണിക്കൂറിനിടെ നാലുപേർ ജീ​വ​നൊ​ടു​ക്കി​

കാ​ഞ്ഞ​ങ്ങാ​ട്: ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണം ജി​ല്ല​യി​ൽ വ​ർ​ധി​ക്കു​ന്നു. 24 മ​ണി​ക്കൂ​റി​നി​ടെ ജീ​വ​നൊ​ടു​ക്കി​യ​ത് നാ​ലു​പേ​ർ. ആ​ത്മ​ഹ​ത്യ​സം​ഭ​വ​ങ്ങ​ളി​ല്ലാ​ത്ത ഒ​രു​ദി​വ​സം​പോ​ലു​മി​ല്ലെ​ന്ന​താ​ണ് നി​ല​വി​ലെ അ​വ​സ്ഥ. 10 വ​യ​സ്സ് മു​ത​ൽ 90 ക​ഴി​ഞ്ഞ​വ​ർ​വ​രെ ആ​ത്മ​ഹ​ത്യ​ചെ​യ്ത​വ​രി​ൽ​പെ​ടും. ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ് ര​ണ്ട് കു​ട്ടി​ക​ളാ​ണ് മ​രി​ച്ച​ത്. കു​ട്ടി​ക​ൾ ജീ​വ​നൊ​ടു​ക്കു​ന്ന​തി​ന് ഇ​ട​യാ​കു​ന്ന സാ​ഹ​ച​ര്യം അ​ന്വേ​ഷി​ക്കാ​ൻ ഫ​ല​പ്ര​ദ​മാ​യ സം​വി​ധാ​ന​മി​ല്ല. മനോവി​ഷ​മ​ത്തി​ൽ ജീ​വ​നൊ​ടു​ക്കി​യെ​ന്ന പൊ​ലീ​സി​ന്റെ പ്ര​ഥ​മ​വി​വ​ര റി​പ്പോ​ർ​ട്ടി​ൽ കേ​സു​ക​ൾ അ​വ​സാ​നി​ക്കു​ന്നു. കാ​ര​ണം തേ​ടി​പ്പോ​കാ​ൻ ബ​ന്ധു​ക്ക​ൾ​ക്കും താ​ൽ​പ​ര്യ​മി​ല്ല.

കൗ​മാ​ര​ക്കാ​രി​ലും യു​വാ​ക്ക​ളി​ലും ആ​ത്മ​ഹ​ത്യ​പ്ര​വ​ണ​ത വ​ർ​ധി​ച്ച​താ​യി ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. ചെ​ങ്ക​ള​യി​ൽ യു​വ​തി​യും പു​ത്തി​ലോ​ട്ട് വീ​ട്ട​മ്മ​യും ബേ​ഡ​ക​ത്ത് യു​വാ​വും ചി​റ്റാ​രി​ക്കാ​ലി​ൽ മ​റ്റൊ​രു യു​വാ​വും ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​താ​ണ് ഒ​ടു​വി​ല​ത്തെ സം​ഭ​വ​ങ്ങ​ൾ. ചെ​ങ്ക​ള പു​ലി​ക്കു​ണ്ടി​ലെ വി​നോ​ദി​ന്റെ ഭാ​ര്യ സി​ന്ധു​വി​നെ (37) കി​ട​പ്പു​മു​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. വി​ദ്യാ​ന​ഗ​ർ പൊ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു. കൊ​ട​ക്കാ​ട് പു​ത്തി​ലോ​ട്ടെ കൃ​ഷ്ണ​ൻ നാ​യ​രു​ടെ ഭാ​ര്യ പി.​പി. ദേ​വ​കി​യെ (64) വീ​ട്ടി​ൽ തൂ​ങ്ങി​യ​നി​ല​യി​ലാ​ണ് ക​ണ്ട​ത്.

ചെ​റു​വ​ത്തൂ​രി​ലെ സ്വ​കാ​ര്യ​ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. ചീ​മേ​നി പൊ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി. എ​ലി​വി​ഷം അ​ക​ത്തു​ചെ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് മ​രി​ച്ച​ത്. ബേ​ഡ​ടു​ക്ക ചെ​മ്പ​ക്കാ​ട്ടെ കെ. ​ര​വി​യാ​ണ് (30) ആ​ത്മ​ഹ​ത്യ ചെ​യ്യാ​ൻ എ​ലി​വി​ഷം ക​ഴി​ച്ച​ത്. ഇ​ദ്ദേ​ഹം ചി​കി​ത്സ​ക്കി​ടെ​യാ​ണ് മ​രി​ച്ച​ത്. ബേ​ഡ​കം പൊ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി. ചി​റ്റാ​രി​ക്ക​ൽ എ​ള​യി​ട​ത്ത് ഹൗ​സി​ൽ ത​ങ്ക​പ്പ​ന്റെ മ​ക​ൻ സു​ധീ​ഷി​നെ​യും (27) തൂ​ങ്ങി​മ​രി​ച്ച​ നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. രാ​ത്രി 10.30ഓ​ടെ വീ​ടി​ന​ടു​ത്തു​ള്ള ഷെ​ഡി​ലാ​ണ് തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്.

Tags:    
News Summary - Suicide is increasing in the district; Four people lost their lives within 24 hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.