കാഞ്ഞങ്ങാട്: വേനൽചൂട് കടുത്തതോടെ സോളാർ പ്രദേശങ്ങളിൽ പുല്ലിൽ തീപടരുന്നത് പതിവായി. സംസ്ഥാനത്തെ ആദ്യ സോളാർ പാർക്കായ വെള്ളൂടയിലെ പാർക്കിലാണ് തീ പടരുന്നത്.
ഏക്കർകണക്കിന് ചെങ്കൽ പ്രദേശമായ ഈ ഭാഗം മുഴുവൻ വീട് മേയാൻ ഉപയോഗിക്കുന്ന പുല്ല് (മുളി) നിറഞ്ഞതാണ്. അതുകൊണ്ടുതന്നെ ചെറിയ ഒരു പൊരി ഉണ്ടായാൽപോലും തീ പടരും. ഈ പുല്ല് മുറിച്ചുനീക്കാറുണ്ടെങ്കിലും ഒരുഭാഗത്തുനിന്ന് മുറിച്ച് മറുഭാഗത്തേക്ക് എത്തുമ്പോഴേക്കും ആദ്യം മുറിച്ച ഭാഗത്ത് പിന്നെയും വളർന്നുവരും.
സോളാർ പാർക്ക് വരുന്നതിന് മുന്നേ പ്രദേശത്തെ ജനങ്ങൾ ഇക്കാര്യങ്ങൾ സൂചിപ്പിച്ചെങ്കിലും അധികൃതർ അത് പരിഗണിച്ചില്ല.
സോളാർ പ്രദേശം പല ബ്ലോക്കുകളായി തരംതിരിച്ച് വേർപെടുത്തിയെങ്കിലും തീ പടർന്നാൽ വെള്ളമൊഴിച്ച് കെടുത്താനുള്ള സൗകര്യം ബന്ധപ്പെട്ടവർ ഒരുക്കിയില്ല. തീ പരുമ്പോൾ ഭീതിയോടെ കഴിയുകയാണ് പാർക്കിന് സമീപം താമസിക്കുന്ന പട്ടികവർഗക്കാരായിട്ടുള്ള കോളനിവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.