കാഞ്ഞങ്ങാട്: 27കവർച്ചകൾ നടത്തിയ കുപ്രസിദ്ധ കവർച്ചക്കാരൻ അറസ്റ്റിൽ. പിടിയിലായത് കാഞ്ഞങ്ങാട്, നീലേശ്വരം, വെള്ളരിക്കുണ്ടിൽ ഉൾപ്പെടെ ജില്ലക്കകത്തും പുറത്തും കവർച്ച നടത്തിയ പ്രതിയെന്ന് പൊലീസ് പറഞ്ഞു. ഇരിട്ടി വിളമന സ്വദേശി കെ.വി. സജുവാണ് (39) പിടിയിലായത്. കഴിഞ്ഞ അഞ്ചിന് വെള്ളരിക്കുണ്ടിലെ ഫ്രൂട്ട്സ് കട കുത്തിത്തുറന്ന് 12000 രൂപ കവർച്ച ചെയ്ത കേസിലാണ് അറസ്റ്റ്.
വെള്ളരിക്കുണ്ട് എസ്.ഐ എം.വി. വിജയകുമാർ, എ.എസ്.ഐ രാജൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ നൗഷാദ്, സത്യപ്രകാശ്, സുന്ദരൻ, റജികുമാർ, കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ സ്ക്വാഡ് അംഗങ്ങൾ ചേർന്നാണ് പ്രതിയെ പിടികൂടിയത്. സെൻട്രൽ ജയിലിൽ നിന്നും അടുത്തിടെ പുറത്തിറങ്ങിയാണ് പ്രതി വീണ്ടും കവർച്ച നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കവർച്ചയുടെ സി.സി.ടി.വി ദൃശ്യം ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.