കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിലെ പ്രതിയെ ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് സി. സുരേഷ് കുമാർ അഞ്ചുവർഷം തടവിനും 15,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ മൂന്നു മാസം അധിക തടവിനും ശിക്ഷ വിധിച്ചു.
കോടോം - ബേളൂർ തായന്നൂരിലെ കെ. അനിൽ കുമാറിനെ (48)യാണ് ശിക്ഷിച്ചത്. 2022 ഫെബ്രുവരി അഞ്ചിന് ഉച്ചക്കാണ് സംഭവം. പെൺകുട്ടി താമസിക്കുന്ന ക്വാർട്ടേഴ്സിലേക്ക് അതിക്രമിച്ച് കയറി കുട്ടിയെ പിടിച്ചുവലിച്ച് പ്രതി താമസിക്കുന്ന ക്വാർട്ടേഴ്സിലേക്ക് കൊണ്ടുപോയി ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയതായാണ് കേസ്. ചന്തേര പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധി. അന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ സബ് ഇൻസ്പെക്ടർ ടി.വി. പ്രസന്നകുമാർ ആയിരുന്നു. ഹോസ് ദുർഗ് ഫാസ്റ്റ് ട്രാക്ക് കോർട്ട്, സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ. ഗംഗാധരൻ പരാതിക്കാരിക്ക് വേണ്ടിഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.