കാഞ്ഞങ്ങാട്: സ്കൂൾ വിദ്യാർഥിനികളെ റോഡിൽ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ തിരുമേനി സ്വദേശിയെ കണ്ണൂരിലെ ലോഡ്ജിൽ പൊലീസ് അറസ്റ്റ് ചെയ്തു. പ്രാപ്പൊയിൽ പുതിയകത്തെ മുഹമ്മദ് റിയാസിനെയാണ് (30) ചിറ്റാരിക്കൽ ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ, എസ്.ഐ അരുണൻ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
13-15 വയസ്സുള്ള വിദ്യാർഥിനികളെയാണ് ബൈക്കിലെത്തി തടഞ്ഞുവെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചത്. ഈ മാസം ഏഴിന് വൈകീട്ട് 3.30നാണ് സംഭവം. വിദ്യാർഥിനികൾ സ്കൂൾവിട്ടു പോവുകയായിരുന്നു.
കറുത്ത ബൈക്കിലാണ് പ്രതി എത്തിയത്. വിദ്യാർഥികൾ നൽകിയ വിവരമനുസരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം കണ്ണൂരിലെ ലോഡ്ജിലെത്തിയതായി വിവരമറിഞ്ഞത്. ദിവസങ്ങളായി റിയാസിനെ പിന്തുടർന്ന പൊലീസിനോട് കാഞ്ഞങ്ങാട്ട് എത്താമെന്നുപറഞ്ഞ് പലതവണ കബളിപ്പിച്ചിരുന്നു.
അതിനിടയിലാണ് ഫോൺ ലൊക്കേഷൻ കണ്ടെത്തി പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. സംഭവത്തിനുശേഷം കേരളം വിട്ട റിയാസ് കർണാടകയിൽ താമസിച്ചിരുന്നു. രണ്ട് പോക്സോ കേസുകൾ ചുമത്തി മുഹമ്മദ് റിയാസിനെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.