കാഞ്ഞങ്ങാട്: മത്സ്യബന്ധനത്തിനിടെ തിരമാലയിൽപെട്ട് ബോട്ട് പൂർണമായും തകർന്നു. മീനാപ്പീസ് കടപ്പുറത്ത് വ്യാഴാഴ്ച രാവിലെയാണ് അപകടം. പുലർച്ചെ നാലുമണിയോടെ മത്സ്യബന്ധനത്തിന് പുറപ്പെട്ട ബോട്ട് മത്സ്യവുമായി കരയിലേക്ക് തിരിച്ചു വരുന്നതിനിടെയാണ് അപകടം.
ശക്തമായ തിരമാലയിലിടിച്ച് ബോട്ടിന്റെ പലകകൾ ഇളകിവീണു. ബോട്ടിന്റെ ഒട്ടുമിക്ക ഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞു. ബോട്ടിൽ ഉണ്ടായിരുന്ന അഞ്ചു മത്സ്യത്തൊഴിലാളികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തൊട്ടടുത്തുണ്ടായിരുന്ന ബോട്ടുകാരാണ് ഇവരെ രക്ഷപ്പെടുത്തി കരക്കെത്തിച്ചത്. യന്ത്രവൽകൃത ബോട്ടാണ് തകർന്നത്. 10 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
ബോട്ടിൽ ഉണ്ടായിരുന്ന പതിനായിരങ്ങൾ വിലവരുന്ന മത്സ്യവും നഷ്ടപ്പെട്ടു. മീനാപീസ് കടപ്പുറം സ്വദേശികളായ ഫൽഗുണൻ, സുമേഷ്, ഷംസുദ്ദീൻ ഹദ്ദാദ് നഗർ എന്നിവരുടെ ഉടമസ്ഥയിലുള്ള ബോട്ടാണ് തകർന്നത്. ബോട്ടിന്റെ ഭാഗങ്ങൾ ജെ.സി.ബിയും മറ്റു ബോട്ടുകളും ഉപയോഗിച്ചാണ് കരക്ക് എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.