അറസ്​റ്റിലായ സുചിൻ, റിസ്​വാൻ

യുവാക്കൾ പണം കവർന്നെന്ന പരാതി സി.പി.എം പ്രാദേശിക നേതാവ് കെട്ടിച്ചമച്ചതാണെന്ന്

കാഞ്ഞങ്ങാട്: വ്യാപാരിയെ ആക്രമിച്ച് പണം കവർന്നെന്ന പരാതിയിൽ യുവാക്കളെ അറസ്​റ്റ്​ ചെയ്ത സംഭവം കെട്ടിച്ചമച്ചതാണെന്ന പരാതിയുമായി കുടുംബാംഗങ്ങൾ രംഗത്ത്. ഈ മാസം 19ന് രാത്രി എട്ടോടെ പലചരക്ക് വ്യാപാരി രാവണീശ്വരത്തെ പി. കുഞ്ഞിരാമനെ (54) ആക്രമിച്ച് 3000 രൂപ തട്ടിയെടുത്തെന്നാണ് പരാതി. സംഭവത്തിൽ ചിത്താരി ഒറവങ്കരയിലെ ഒ.റിസ്വാന്‍ (23), രാവണീശ്വരത്തെ സുചിന്‍ സുകുമാരന്‍ (25) എന്നിവരെ 20ന് ഉച്ചയോടെ അറസ്​റ്റ് ചെയ്തിരുന്നു. എന്നാൽ, മുൻവൈരാഗ്യം തീർക്കാൻ കുഞ്ഞിരാമ‍‍െൻറ ബന്ധുവായ സി.പി.എം നേതാവി​െൻറ നേതൃത്വത്തിൽ കെട്ടിച്ചമച്ചതാണെന്ന് സുചി‍‍െൻറ മാതാവ്​ ചിന്താമണിയും സഹോദരി സുമയയും വാർത്ത സമ്മേളനത്തിൽ ആരോപിച്ചു.

സംഭവദിവസം രാത്രി സുചിനും റിസ്വാനും മൂന്നു സുഹൃത്തുക്കൾക്കൊപ്പം രാവണീശ്വരം തണ്ണോട്ടെ കല്യാണവീട്ടിൽനിന്നും കാറിൽ മടങ്ങിവരുകയായിരുന്നു. തണ്ണോട്ടെ കുഞ്ഞിരാമ‍‍െൻറ കടയുടെ സമീപത്തെത്തിയപ്പോൾ ഇയാൾ മദ്യലഹരിയിൽ റോഡി‍‍െൻറ നടുവിലായി നിൽക്കുകയായിരുന്നു. റോഡിൽ നിന്നും മാറാൻ ആവശ്യപ്പെട്ടതോടെ അതിന് തയാറാകാതെ അസഭ്യം പറഞ്ഞതോടെ വാക്കേറ്റവും കൈയാങ്കളിയുമുണ്ടായി. പിറ്റേദിവസം തന്നെ ഇവരെ അറസ്​റ്റ് ചെയ്യുകയും ചെയ്തു. മർച്ചൻറ്​ നേവിക്കാരനായ സുചിന് ഒരു വർഷം മുമ്പാണ് വിദേശ കപ്പലിൽ ജോലി ലഭിക്കുന്നത്.

ജോലി കിട്ടിയശേഷം ആദ്യമായാണ് ഒരുമാസം മുമ്പ്​ അവധിക്ക് നാട്ടിലെത്തിയത്. ഒരുവർഷം മുമ്പ്​ കോവിഡ് വ്യാപനവേളയിൽ സുചി‍െൻറ തണ്ണോട്ടെ ബന്ധുവിന് കുഞ്ഞിരാമ‍‍െൻറ കടയിൽ നിന്നും സാധനം നൽകാത്തതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു. ആ പ്രദേശത്ത് കോവിഡ് വ്യാപനമുള്ളതിനാൽ സാധനം നൽകാനാവില്ലെന്നുപറഞ്ഞ് കുഞ്ഞിരാമൻ വന്നയാളെ മടക്കിയയച്ചു. സുചിൻ കടയിലെത്തി ഇത് ചോദ്യം ചെയ്തതോടെ വാക്കുതർക്കമായി. സുചിനെ കേസിൽ കുടുക്കുമെന്ന് അന്ന് കുഞ്ഞിരാമൻ ഭീഷണിപ്പെടുത്തിയതായി ചിന്താമണി പറയുന്നു.

പാർട്ടി ഗ്രാമമാണ് രാവണീശ്വരവും പരിസര പ്രദേശങ്ങളും. പ്രതികളും പരാതിക്കാരുമെല്ലാവരും സി.പി.എം അനുഭാവികളാണ്. പ്രശ്നം പാർട്ടി നേതൃത്വത്തെ അറിയിച്ചെങ്കിലും അവരും കൈയൊഴിയുകയായിരുന്നു. കാഞ്ഞങ്ങാട് ഡിവൈ.എസ്പിക്ക് പരാതി നൽകി നീതിക്കായി കാത്തിരിക്കുകയാണ് സുചി‍‍െൻറ കുടുംബാംഗങ്ങൾ.


Tags:    
News Summary - The complaint that the youths stole money was fabricated by a local CPM leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.