കാ​ഞ്ഞ​ങ്ങാ​ട് ആ​ർ.​ഡി.​ഒ യു​ടെ സ്കോ​ർ​പ്പി​യോ

പത്ത് ദിവസത്തിനുള്ളിൽ പണം നൽകുമെന്ന് ഉറപ്പ്

കാ​ഞ്ഞ​ങ്ങാ​ട്: 10 ദി​വ​സ​ത്തി​നു​ള്ളി​ൽ പ​ണം ന​ൽ​കു​മെ​ന്ന് കോ​ട​തി​യി​ൽ ഉ​റ​പ്പ് ന​ൽ​കി​യ​തോ​ടെ കാ​ഞ്ഞ​ങ്ങാ​ട് ആ​ർ.​ഡി.​ഒ​യു​ടെ വാ​ഹ​നം ജ​പ്തി ചെ​യ്യു​ന്ന​ത് ഒ​ഴി​വാ​യി. ജി​ല്ല ആ​ശു​പ​ത്രി​യി​ലെ ശ​സ്ത്ര​ക്രി​യ​ക്കി​ടെ വീ​ട്ട​മ്മ​യു​ടെ ക​ണ്ണി​ന്റെ കാ​ഴ്ച ന​ഷ്ട​പ്പെ​ട്ട കേ​സി​ൽ ജ​പ്തി ചെ​യ്ത കാ​ഞ്ഞ​ങ്ങാ​ട് ആ​ർ.​ഡി.​ഒ​യു​ടെ മ​ഹീ​ന്ദ്ര സ്കോ​ർ​പി​യോ ലേ​ലം ചെ​യ്യു​ന്ന​ത് സം​ബ​ന്ധി​ച്ച് കോ​ട​തി കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ച്ച​പ്പോ​ഴാ​ണ് പ​രാ​തി​ക്കാ​രി​ക്ക് പ​ണം​ന​ൽ​കാ​മെ​ന്ന് കോ​ട​തി​യെ അ​റി​യി​ച്ച​ത്.

വീ​ട്ട​മ്മ​ക്ക് ന​ൽ​കേ​ണ്ട ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക 10 ദി​വ​സ​ത്തി​ന​കം കോ​ട​തി​യി​ൽ കെ​ട്ടിവെ​ക്കാ​മെ​ന്ന് ​ഗ​വ. പ്ലീ​ഡ​ർ കെ.​പി. അ​ജ​യ് കു​മാ​ർ കോ​ട​തി​യെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് കേ​സ് അ​ടു​ത്ത മാ​സം അ​ഞ്ചി​ലേ​ക്ക് മാ​റ്റി. വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട നി​യ​മ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ ചെ​റു​വ​ത്തൂ​ർ കാ​ട​ങ്കോ​ട്ടെ മ​ല്ല​ക്ക​ര ക​മ​ലാ​ക്ഷി​ക്കാ​ണ് നീ​തി ല​ഭി​ക്കു​ന്ന​ത്. 1995ൽ ​ക​മ​ലാ​ക്ഷി​യു​ടെ ഇ​ട​തു​ക​ണ്ണി​ന് ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​തി​ന് പി​ന്നാ​ലെ കാ​ഴ്ച ന​ഷ്ട​പ്പെ​ട്ടു​വെ​ന്നാ​ണ് കേ​സ്.

ശ​സ്ത്ര​ക്രി​യ​യി​ലെ പി​ഴ​വാ​ണെ​ന്ന് കാ​ണി​ച്ച് ക​മ​ലാ​ക്ഷി ഹോ​സ്ദു​ർ​ഗ് സ​ബ് കോ​ട​തി​യി​ൽ കേ​സ് ഫ​യ​ൽ ചെ​യ്യു​ക​യാ​യി​രു​ന്നു. 1999 ലെ ​കേ​സി​ൽ 2018ൽ 2.30 ​ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ടെ​ങ്കി​ലും ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞും വി​ധി ന​ട​പ്പി​ലാ​യി​ല്ല. 2019ൽ ​ക​മ​ലാ​ക്ഷി വീ​ണ്ടും കോ​ട​തി​യെ സ​മീ​പി​ച്ചു. തു​ട​ർ​ന്ന് സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കി. ജി​ല്ല ആ​ശു​പ​ത്രി​യി​ലെ ജീ​പ്പ് ഹോ​സ്ദു​ർ​ഗ് സ​ബ് കോ​ട​തി​യി​ൽ ഈ​ടാ​യി ന​ൽ​കി​യി​രു​ന്ന​തി​നാ​ൽ ഈ ​ജീ​പ്പ് ജ​പ്തി ചെ​യ്ത് പ​രാ​തി​ക്കാ​രി​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ടു. അ​പ്പീ​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം ഹൈ​കോ​ട​തി ത​ള്ളി​യ​തി​ന് പി​ന്നാ​ലെ ഈ​ട് ന​ൽ​കി​യ ജീ​പ്പ് ജ​പ്തി ചെ​യ്തു.

പ​ഴ​യ ജീ​പ്പി​ന് 30,000 രൂ​പ​യാ​ണ് ക​ണ​ക്കാ​ക്കി​യ​ത്. പ​രാ​തി​ക്കാ​രി വീ​ണ്ടും കോ​ട​തി​യെ സ​മീ​പി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് സ്കോ​ർ​പ്പി​യോ ജ​പ്തി ചെ​യ്ത​ത്. ഇ​തി​ന് ആ​റു ല​ക്ഷ​മാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. വാ​ഹ​നം ലേ​ല​ത്തി​ന് വെ​ക്കാ​നു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പു​രോ​​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ​ണം ന​ൽ​കാ​മെ​ന്ന സ​ർ​ക്കാ​ർ തീ​രു​മാ​നം. നേ​ര​ത്തെ പ​ല​ത​വ​ണ ആ​രോ​​ഗ്യ വ​കു​പ്പി​നോ​ട് കോ​ട​തി തു​ക കെ​ട്ടി വെ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പ​ലി​ശ​യ​ട​ക്കം എ​ട്ട് ല​ക്ഷം രൂ​പ പ​രാ​തി​ക്കാ​രി​ക്ക് ല​ഭി​ക്കേ​ണ്ട​തു​ണ്ട്. ഹോ​സ്ദു​ർ​ഗ് സ​ബ് ജ​ഡ്ജ് എം.​സി. ബി​ജു​വാ​ണ് വാ​ഹ​നം ജ​പ്തി ചെ​യ്യാ​ൻ ഉ​ത്ത​ര​വി​ട്ട​ത്.

Tags:    
News Summary - The confiscation of the vehicle of Kanhangad R.D.O.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.