കാഞ്ഞങ്ങാട്: കുടുംബം ഉറങ്ങിക്കിടക്കുന്നതിനിടെ വീട് പൂർണമായും തകർന്നു വീണു. മൂന്നുകുട്ടികളടക്കം വല്യുമ്മയും പേരമക്കളും അത്ഭുതകരമായി രക്ഷപ്പെട്ടു. ഒരു കുട്ടിക്ക് പരിക്കേറ്റു.
അതിഞ്ഞാൽ ജുമാ മസ്ജിദിന് എതിർവശത്തെ റിയാസിന്റെ വീടാണ് തകർന്നു വീണത്. കഴിഞ്ഞ ദിവസം രാത്രി 11.45 നുണ്ടായ കാറ്റിൽ വീട് നിലം പൊത്തുകയായിരുന്നു. റിയാസിന്റെ സഹോദരിയുടെ മകൻ ബാസിലിനാണ് (8) പരിക്കേറ്റത്. ബാസിലിന് പുറമെ സഹോദരി മിസ്രി (11), റിയാസിന്റെ ഉമ്മ കാഞ്ഞിരായിൽ കെ. ആയിഷ എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. ഓടുപാകിയ വീടാണ് തകർന്നത്.
ബാസിലിന് കാലിൽ ഓട് വീടാണ് പരിക്കേറ്റത്. വീട് വീഴുന്ന ശബ്ദം കേട്ട് ഞെട്ടിയുണർന്ന് പുറത്തേക്ക് ഓടിയതിനാൽ ഇവർ രക്ഷപ്പെട്ടു. പുറത്തെത്തുമ്പോഴേക്കും വീട് പൂർണമായും തകർന്നു വീണിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.