കാഞ്ഞങ്ങാട്: കള്ളാറില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം. കള്ളാര്‍ സ്വദേശി പ്രജില്‍ മാത്യുവിന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. പാന്റ്സിന്റെ പോക്കറ്റിലിട്ട ഫോണ്‍ ചൂടാവുകയും പുക ഉയരുകയും തുടര്‍ന്ന് പൊട്ടിത്തെറിക്കുകയുമായിരുന്നു. കള്ളാറിലെ ക്രൗണ്‍ സ്പോര്‍ട്സ് ആൻഡ് സൈക്കിള്‍സ് എന്ന സ്ഥാപനം നടത്തുകയാണ് പ്രജില്‍ മാത്യു. കടക്കുള്ളിൽ വെച്ച് വ്യാഴാഴ്ച രാവിലെ 10.30നാണ് സംഭവം.
ഉടൻ ഫോണ്‍ പോക്കറ്റില്‍ നിന്നെടുത്ത് വലിച്ചെറിഞ്ഞു. അപകടത്തില്‍ പ്രജില്‍ മാത്യുവിന്റെ തുടയിലും കൈക്കും പരിക്കുണ്ട്. മൂന്ന് വര്‍ഷമായി ഉപയോഗിക്കുന്ന ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയെ സമീപിക്കുമെന്നും നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും പ്രജില്‍ മാത്യു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.