കാഞ്ഞങ്ങാട്: പലർക്കുമായി നഷ്ടപ്പെട്ട 100 മൊബൈൽ ഫോണുകൾ കണ്ടുപിടിച്ച് ഹോസ്ദുർഗ് പൊലീസ് അന്വേഷണത്തിൽ മികവ് കാട്ടി. പൊലീസ് സ്റ്റേഷൻ പരിധിയിൽ യാത്രക്കിടയിലും ജോലിസ്ഥലത്തും, മറ്റുമായി നഷ്ടപ്പെട്ട ഫോണുകളാണ് അന്വേഷണത്തിലൂടെ കണ്ടുപിടിച്ച് ഉടമസ്ഥർക്ക് തിരിച്ചു നൽകിയത്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ 100 മൊബൈൽ ഫോണുകൾ കണ്ടെത്താനായി.
ഫോൺ ഒരിക്കലും തിരിച്ചു കിട്ടില്ല എന്ന് കരുതിയതാണ് പലരും. ഈ സമയത്തായിരിക്കും നിങ്ങളുടെ ഫോൺ തിരിച്ചു കിട്ടിയിട്ടുണ്ടെന്ന് പറഞ്ഞ് പൊലീസിൽ നിന്നും വിളിയെത്തുക. പരാതികളിൽ കൃത്യമായ അന്വേഷണമുണ്ടാകുന്നതാണ് ഫോൺ കണ്ടെത്താൻ കാരണം. കാസർകോട് സൈബർ സെല്ലിന്റെ പ്രവർത്തനത്തിലൂടെയാണ് ഫോണിന്റെ വിവരം കിട്ടുന്നത്.
ഹോസ്ദുർഗ് ഇൻസ്പെക്ടർ കെ.പി. ഷൈനിന്റെ മേൽനോട്ടത്തിൽ സിവിൽ പൊലീസ് ഓഫിസറായ അനീഷ് ആണ് ലൊക്കേഷൻ കണ്ടെത്തി ഫോൺ ഉപയോഗിക്കുന്ന ആളെ കണ്ടെത്തുന്നത്. ഇവരിൽനിന്നും കസ്റ്റഡിയിൽ വാങ്ങി പിന്നീട് ഉടമസ്ഥനെ വിളിച്ചു വരുത്തി ഫോൺ തിരികെ ഏൽപിക്കാറാണ് പതിവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.