കാഞ്ഞങ്ങാട്: ഒഴിഞ്ഞ വളപ്പിലെ ഹർമിറ്റേജ് റിസോർട്ട് കത്തിനശിച്ചു. രണ്ടുകോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. വിഷു ദിവസം പുലർച്ചെ അഞ്ചോടെയാണ് അപകടം. ഫർണിച്ചർ, റിസപ്ഷൻ കെട്ടിടം ഉൾപ്പടെ കത്തി. കാഞ്ഞങ്ങാട് നിന്നും രണ്ട് യൂനിറ്റ് അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്.
ഓല, പുല്ല് എന്നിവ ഉപയോഗിച്ച് നിർമിച്ചതായിരുന്നു മേൽക്കൂര. അതുകൊണ്ടുതന്നെ നിമിഷ നേരംകൊണ്ട് കെട്ടിടമുൾപ്പെടെ ചാമ്പലായി. നാട്ടുകാർക്ക് രക്ഷാപ്രവർത്തനം നടത്താൻ അവസരം ലഭിക്കുംമുമ്പ് തീ ആളിപ്പടർന്നു. ആളുകൾ അപകടത്തിൽനിന്ന് രക്ഷപ്പെട്ടു. വൈദ്യുതി ഷോർട്ട് സർക്യൂട്ട് മൂലം തീ പിടിച്ചതാണെന്ന് സംശയിക്കുന്നതായി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.