കാഞ്ഞങ്ങാട്: ടാറിങ് ജോലി കഴിഞ്ഞ് മാസങ്ങൾക്കകം റോഡ് തകർന്നു. പൊട്ടിപ്പൊളിഞ്ഞ റോഡിൽ മോട്ടോർ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു. തായന്നൂർ മുക്കുഴി റോഡാണ് തകർന്ന് ഗതാഗതം ദുസ്സഹമായത്. വ്യാഴാഴ്ച രാവിലെ നടന്ന ബൈക്ക് അപകടമാണ് ഒടുവിലത്തേത്.
കുത്തനെയുള്ള ഇറക്കത്തിൽ പൊട്ടിപ്പൊളിഞ്ഞ റോഡിൽ ബൈക്കുകളും മറ്റു വാഹനങ്ങളും നിയന്ത്രണം വിട്ട് അപകടങ്ങൾ പതിവാകുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടി. ടാറിങ് ജോലി കഴിഞ്ഞ് രണ്ടുമാസം തികയും മുമ്പ് റോഡ് പല ഭാഗങ്ങളിലും കുണ്ടുംകുഴിയുമായി തകർന്ന് അപകടങ്ങൾ പതിവാകുന്നതിൽ നാട്ടുകാർ ശക്തമായ പ്രതിഷേധത്തിലാണ്. ബസുകൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡാണിത്.
വലിയ ഇറക്കവും കുത്തനെയുള്ള കയറ്റവും വീതി കുറവുള്ളതുമായ റോഡ് പൊട്ടിപ്പൊളിയുക കൂടിയായതോടെ വലിയ അപകടത്തിനുതന്നെ കാരണമാകുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. റോഡിന്റെ ചില ഭാഗങ്ങളിൽ കുണ്ടുംകുഴിയും രൂപപ്പെട്ടപ്പോൾ ചിലഭാഗം പൂർണമായും ടാറിങ്ങും മെറ്റലടക്കം ഇളകിപ്പോയ നിലയിലായി. വ്യാഴാഴ്ച അപകടത്തിൽ പ്പെട്ടവരെ എണ്ണപ്പാറ ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു. പരപ്പ പയാളം സ്വദേശി കളായ പി.സി. ചന്ദ്രൻ, പി. ചന്ദു എന്നിവർക്കാണ് പരിക്കേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.