കാഞ്ഞങ്ങാട്: കവർച്ച കേസുകളിൽപ്പെട്ട പ്രതികളെ കാപ്പ ചുമത്തി ജയിലിലടച്ചു. കാഞ്ഞങ്ങാട് ഗാർഡർ വളപ്പിലെ ആസിഫ് (21), ബളാൽ അത്തിക്കടവിലെ സി. ഹരീഷ് കുമാർ (48) എന്നിവർക്കെതിരെയാണ് കാപ്പ ചുമത്തിയത്. ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന നടപടി സ്വീകരിക്കാൻ റിപോർട്ട് നൽകിയതിനെ തുടർന്ന് ജില്ല കലക്ടർ കാപ്പ ചുമത്തി അറസ്റ്റ് ചെയ്യാൻ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ കാഞ്ഞങ്ങാട് സബ്ഡിവിഷൻ പരിധിയിലും കണ്ണൂർ, കാസർകോട് ജില്ലകളിൽ നിരവധി മോഷണ കേസുകളിൽ പ്രതിയായ ആസിഫിനെയും ഹരീഷ് കുമാറിനെയും അറസ്റ്റുചെയ്ത ശേഷം കണ്ണൂർ സെൻട്രൽ ജയിലിൽ അടച്ചെന്ന് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.