കാഞ്ഞങ്ങാട്: റെയിൽപാളത്തിൽ ട്രാക്ടർ കുടുങ്ങി. ചിത്താരി കെ.എസ്.ഇ.ബി ഓഫീസിന് സമീപത്ത് വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. ചിത്താരി വൈദ്യുത ഓഫിസിന് സമീപത്തുകൂടി പടിഞ്ഞാറ് ഭാഗത്തേക്കുപോകുന്ന ഇടവഴിയിലൂടെയുള്ള സ്ഥലത്തെ പാളം മുറിച്ചുകടക്കുന്നതിനിടെയാണ് ട്രാക്ടർ കുടുങ്ങിയത്.
ആളുകൾ നടന്നുപോകുന്ന പ്രദേശമാണിത്. പാളത്തിന്റെ ഇരുവശത്തേക്കും റോഡുകളുണ്ടെങ്കിലും ഇവിടെ റെയിൽവേ ഗേറ്റില്ല. ട്രാക്ടർ പാളത്തിന്റെ മധ്യത്തിലെത്തിയ സമയം എൻജിൻ ഓഫാകുകയായിരുന്നു. ഇതോടെ റെയിൽപാളത്തിൽ ട്രാക്ടർ കുടുങ്ങി. ഉടൻതന്നെ വിവരം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയതിനാൽ മറ്റ് അനിഷ്ട സംഭവങ്ങൾ ഒഴിവായി. ഓടിക്കൂടിയവർ ട്രാക്ടറിനെ പാളത്തിൽനിന്ന് മാറ്റാൻ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. റെയിൽവേ സാങ്കേതികവിദഗ്ധരും പൊലീസും ട്രാക്ടർ മാറ്റാനുള്ള ശ്രമത്തിലാണ്. മണിക്കൂറുകളോളം ട്രെയിൻ ഗതാഗതം സ്തംഭിച്ചു. തൊട്ടടുത്ത വയലിലേക്ക് ജോലിക്കായി കൊണ്ടുപോകുന്ന ട്രാക്ടറാണ് പാളത്തിൽ കുടുങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.