കാഞ്ഞങ്ങാട്: ഉറങ്ങിക്കിടന്ന വയോധികയുടെ രണ്ടു പവെൻറ സ്വര്‍ണവള ഊരിയെടുത്തു. കൂടെ ഉണ്ടായിരുന്ന പേരമകള്‍ ബഹളം വെച്ചപ്പോള്‍ കഴുത്തുഞെരിച്ചും കണ്ണില്‍ മുളകുപൊടി വിതറിയും ആക്രമിച്ച ശേഷം മോഷ്ടാവ് രക്ഷപ്പെട്ടു. അജാനൂര്‍ കൊളവയലില്‍ വ്യാഴാഴ്ച പുലര്‍ച്ചയാണ് അക്രമവും കവര്‍ച്ചയും നടന്നത്.
കൊളവയലിലെ പരേതനായ ചേരി അബൂബക്കറിെൻറ വീട്ടിലാണ് സംഭവം. ഇദ്ദേഹത്തിെൻറ ഭാര്യ ഫാത്തിമയുടെ (72) കൈയിലെ വളയാണ് ഊരിയെടുത്തത്. ഫാത്തിമയും പ്ലസ് വൺ വിദ്യാര്‍ഥിനിയായ പേരമകള്‍ ലിംസയും ഒരേ മുറിയിലാണ് ഉറങ്ങിയത്. വീടിെൻറ രണ്ടാം നിലയിലെ വാതില്‍ വഴി അകത്തുകടന്ന അക്രമി ഒരു കൈയില്‍ ഗ്ലൗസ് ധരിച്ചിരുന്നു. മറുകൈയില്‍ എണ്ണയും തേച്ചിരുന്നു. അടുക്കളയിലെത്തി മുളകുപൊടിയെടുത്ത ശേഷമാണ് ഫാത്തിമയുടെ കിടപ്പുമുറിയില്‍ കയറിയത്. ഒരു കൈയിലെ വള ഊരിയെടുക്കുന്നതുവരെ ഇവര്‍ അറിഞ്ഞില്ല. രണ്ടാമത്തെ കൈയിലെ വള ഊരിയെടുക്കുന്നതിനിടയില്‍ ഫാത്തിമ ഞെട്ടിയുണര്‍ന്ന് ബഹളം െവച്ചു. ഇതുകേട്ടുണര്‍ന്ന ലിംസയും ബഹളം െവച്ചു. ഇതോടെ അക്രമി ലിംസയുടെ കണ്ണില്‍ മുളകുപൊടി വിതറുകയും കഴുത്തുഞെരിക്കുകയും ചെയ്ത ശേഷം രക്ഷപ്പെട്ടു. ബഹളം കേട്ട് എത്തിയ പരിസരവാസികള്‍ തിരച്ചില്‍ നടത്തിയെങ്കിലും അക്രമിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഡിവൈ.എസ്.പി ഡോ. വി. ബാലകൃഷ്ണന്, ഇന്‍സ്പെക്ടര്‍ കെ.പി. ഷൈന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസെത്തി അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.