കാഞ്ഞങ്ങാട്: മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ. ഹോസ്ദുർഗ് നിത്യാനന്ദ പോളിടെക്നിക്കിനു സമീപത്തെ സക്കറിയ (23), ആവിക്കര പുതിയവളപ്പ് സ്റ്റോർ റോഡ് ജങ്ഷനിലെ മുഹമ്മദ് ഇർഷാദ് എന്ന ഇച്ചു (21) എന്നിവരാണ് അറസ്റ്റിലായത്.
സക്കറിയയിൽനിന്ന് നാലു ഗ്രാം എം.ഡി.എം.എയും മയക്കുമരുന്ന് വിൽപന നടത്താൻ ഉപയോഗിച്ച മോട്ടോർ ബൈക്കും പിടികൂടി. ഇർഷാദിൽനിന്ന് മൂന്ന് ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ബംഗളൂരുവിൽനിന്ന് മയക്കുമരുന്ന് നേരിട്ട് കൊണ്ടുവന്ന് കാഞ്ഞങ്ങാടും പരിസരപ്രദേശത്തും വിൽപന നടത്തുന്ന സംഘത്തിൽപെട്ടവരാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.
ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന നടപ്പാക്കി വരുന്ന ഓപറേഷൻ ക്ലീൻ കാസർകോടിന്റെ ഭാഗമായി ഹോസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ബാലകൃഷ്ണൻ നായരുടെയും ഇൻസ്‌പെക്ടർ കെ.പി. ഷൈനിന്റെയും നേതൃത്വത്തിൽ രാത്രി ആവിക്കരയിലും റെയിൽവേ സ്റ്റേഷനു സമീപവും നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നു വിതരണ സംഘം പിടിയിലായത്.ഹോസ്ദുർഗ് എസ്.ഐമാരായ കെ. രാജീവൻ, ശരത്, എ.എസ്.ഐമാരായ ശശിധരൻ, അബൂബക്കർ കല്ലായി, പൊലീസുകാരായ ബിജു, നികേഷ്, ജിനേഷ്, പ്രണവ്, ജ്യോതിഷ്, റജിൽനാഥ്, ഷാബു, സനൂപ്, ലിജിൻ എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.