കാഞ്ഞങ്ങാട്: പിടിമുറുക്കി ഇരുചക്ര വാഹന മോഷണസംഘം. ജില്ലയിൽ ഇരുചക്ര വാഹനമോഷണം പെരുകിയിരിക്കുകയാണ്. മേൽപറമ്പ പൊലീസ് അതിർത്തിയിൽ വീണ്ടും ബൈക്ക് മോഷണം പോയി. കളനാട് കട്ടക്കാലിലാണ് കഴിഞ്ഞ ദിവസം രാത്രി ബൈക്ക് മേഷണം നടന്നത്.
മധ്യപ്രദേശ് സ്വദേശി ഭരതരാജ റാത്തൂറി (35) ന്റെ ഉടമസ്ഥയിലുള്ള ബൈക്കാണ് മോഷണം പോയത്. ക്വാർട്ടേഴ്സിന് മുന്നിൽ നിർത്തിയിട്ട തായിരുന്നു. മേൽപ്പറമ്പ പൊലീസ് കേസെടുത്തു. വിവിധ പൊലീസ് സ്റ്റേഷൻ അതിർത്തിയിൽനിന്ന് അടുത്തിടെ നിരവധി സ്കൂട്ടികളും ബൈക്കുകളും മോഷണം പോയിട്ടുണ്ട്.
മേൽപ്പറമ്പ, കളനാട് ഭാഗത്ത് തുടർച്ചയായി മോഷണം നടക്കുകയാണ്. ഹോസ്ദുർഗ്, കാസർകോട്, നീലേശ്വരം, ചന്തേര, ബേക്കൽ പൊലീസ് അതിർത്തികളിൽ ബൈക്ക് മോഷണം നടന്നു. പ്രതികളുടെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും പ്രതികളെ കണ്ടെത്താൻ സാധിക്കുന്നില്ല. ഇരുചക്ര വാഹനത്തിലെത്തി സ്ത്രീകളുടെ മാല പിടിച്ചുപറിക്കൊപ്പം ബൈക്ക് മോഷണവും പതിവായത് പൊലീസിന് തലവേദനയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.