കാഞ്ഞങ്ങാട്: മതസൗഹാർദ സന്ദേശം വിളിച്ചോതി നെല്ലിക്കാട്ട് പൂക്കത്തു വളപ്പ് തറവാട്ടിൽ ഞായറാഴ്ച പുലർച്ച ഉമ്മച്ചിത്തെയ്യം അരങ്ങേറി. മാപ്പിളപ്പാട്ടിന്‍റെ ഈരടികളോടെ ഹാസ്യാത്മകമായ അവതരണത്തോടെയാണ് ഉമ്മച്ചിത്തെയ്യം ചുവടുവെച്ചത്. പ്രശസ്ത തെയ്യംകെട്ട് കലാകാരൻ നെല്ലിക്കാട് രാജൻ പണിക്കരുടെ മകൻ സിദ്ധാർഥാണ് യോഗ്യർ നമ്പിടിയായും തുടർന്ന് ഉമ്മച്ചിത്തെയ്യമായും ഭക്തജനങ്ങളുടെ ഹൃദയം കീഴടക്കിയത്.
വടക്കേ മലബാറിൽ അപൂർവമായി കെട്ടിയാടാറുള്ള യോഗ്യാർ നമ്പിടി തെയ്യത്തിന്‍റെ കോലത്തിൽ മേൽ കോലമായാണ് ഉമ്മച്ചിത്തെയ്യം രൂപമാറ്റം പ്രാപിച്ച് അരങ്ങിലെത്തുന്നത്. ഹൈന്ദവ തറവാടുകളിൽ അപൂർവമായി മാത്രമാണ് മുസ്‍ലിം തെയ്യക്കോലങ്ങൾ കെട്ടിയാടാറുള്ളത്. ജാതിയുടെയും മതത്തിന്‍റെയും പേരിൽ സമൂഹത്തിൽ ഉയർന്നുവരുന്ന മതിൽക്കെട്ടുകൾ തകർത്ത് സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും പ്രകാശം പരത്താൻ ഇത്തരം കളിയാട്ട വേദികൾ നിമിത്തമാവുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.