കാഞ്ഞങ്ങാട്: ഡ്രൈവിങ് സ്കൂൾ ഗ്രൗണ്ടായ ഗുരുവനത്ത് നടന്ന വിജിലൻസ് പരിശോധനയിൽ 2,69,860 രൂപയും അനുബന്ധ രേഖകളും പിടിച്ചെടുത്തു. ഡ്രൈവിങ് സ്കൂൾ ഏജൻറുമാരായ നൗഷാദ്, റമീസ്, എം.വി.ഐ കെ.ആർ. പ്രസാദ് എന്നിവരെ വിജിലൻസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച രാവിലെ പത്തരയോടെയാണ് ഡിവൈ.എസ്.പി കെ. വേണുഗോപാലിെൻറ നേതൃത്വത്തിൽ വിജിലൻസ് സംഘമെത്തിയത്. ഡ്രൈവിങ് ഏജൻറുമാർ വ്യാപകമായി പണപ്പിരിവ് നടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു ഇത്. ഡ്രൈവിങ് ടെസ്റ്റിന് ഇരുചക്രവാഹനത്തിന് 1000 രൂപ, മറ്റു വാഹനങ്ങൾക്ക് 1500-2000 രൂപവരെ ഏജൻറുമാർ പിരിച്ചെടുത്തിരുന്നു. ടെസ്റ്റിൽ പരാജയപ്പെടുന്നവരുടെ കൈയിൽനിന്ന് 500 രൂപ അധിക തുക വേറെയും ഈടാക്കിയിരുന്നു. ഗൾഫ്നാടുകളിലേക്ക് പോകുന്നവർ, ഇതര സംസ്ഥാനത്തുള്ളവർ എന്നിവരിൽനിന്ന് 2000 മുതൽ 5000 രൂപ വരെ ഈടാക്കിയതായി വിജിലൻസ് വൃത്തങ്ങൾ പറഞ്ഞു.
എം.വി.ഐ ഉൾെപ്പടെയുള്ളവർക്കെതിരെ കൂടുതൽ അന്വേഷണം നടത്തി വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് കൈമാറുമെന്ന് ഡിവൈ.എസ്.പി കെ. വേണുഗോപാൽ വ്യക്തമാക്കി. ഡിവൈ.എസ്.പിയെ കൂടാതെ എസ്.ഐ രമേശൻ, സീനിയർ സിവിൽ ഓഫിസർമാരായ സതീശൻ, സുരേഷൻ, രഞ്ജിത്ത്, രാജീവൻ, കൃഷ്ണൻ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.