കാഞ്ഞങ്ങാട്: പൊതുസ്ഥലത്ത് പരസ്യമായി മദ്യപിക്കുകയായിരുന്ന സംഘത്തെ അറസ്റ്റു ചെയ്യാനെത്തിയ പൊലീസിനുനേരെ അക്രമം. എസ്.ഐക്ക് പരിക്കേറ്റു. സംഭവത്തില്‍ പത്തുപേര്‍ക്കെതിരെ കേസെടുത്തു.
കഴിഞ്ഞ ദിവസം വൈകീട്ട് 5.45ഓടെ ആവിക്കരയില്‍ ഹോസ്ദുര്‍ഗ് എസ്.ഐ കെ. ശ്രീജേഷിനും (32) സംഘത്തിനും നേരെയാണ് അക്രമം ഉണ്ടായത്. പരിക്കേറ്റ എസ്.ഐക്ക് ജില്ല ആശുപത്രിയില്‍ ചികിത്സ നൽകി. അക്രമിസംഘത്തില്‍പെട്ട ആവിക്കരയിലെ മുരളിയുടെ മകന് ശരത്ത് മുരളി(30), സഹോദരന് ശ്യാംമുരളി (22) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇവര്‍ക്കെതിരെ അന്യായമായി സംഘം ചേര്‍ന്നതിനും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനും പൊലീസിെൻറ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി എസ്.ഐയെ തള്ളിയിട്ട് പരിക്കേല്പിച്ചതിനും ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് ആവിക്കരയില്‍ എത്തിയപ്പോഴാണ് ഒരുസംഘം പരസ്യമായി മദ്യപിക്കുന്നതുകണ്ടത്. ഇവരെ അറസ്റ്റു ചെയ്യാന്‍ എത്തിയപ്പോള്‍ മദ്യപസംഘം പൊലീസിനെ ആക്രമിക്കുകയും എസ്.ഐയെ തള്ളി താഴെയിടുകയുമായിരുന്നു.
സംഭവമറിഞ്ഞ് ഹോസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ കെ.പി. ഷൈനിെൻറ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി അക്രമികളെ ലാത്തിവീശി ഓടിക്കുകയായിരുന്നു. സംഭവസ്ഥലത്തു വെച്ചുതന്നെ ശരത്തിനെയും ശ്യാമിനെയും കസ്്റ്റഡിയിലെടുത്തു. അക്രമസംഭവങ്ങള്‍ ചിത്രീകരിച്ച ഹോസ്ദുര്‍ഗ് എസ്.ഐ വി.മാധവനുനേരെ സംഘത്തില്‍പെട്ടവർ കേട്ടാലറക്കുന്ന തെറിവിളിക്കുകയും ചെയ്തു. അക്രമിസംഘത്തില്‍പെട്ട മറ്റ് എട്ടുപേര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.