റോഡില്ലാത്ത പൂ​ങ്കാ​ക്കു​തി​ർ വി.​സി.​ബി കം ​ബ്രി​ഡ്ജ്

പാലത്തിനായി കാത്തിരുന്നത്​ 20വർഷം; പൂങ്കാക്കുതിരുകാർക്ക് ഇപ്പോഴും റോഡില്ല!

കാ​ഞ്ഞ​ങ്ങാ​ട്: ഇ​രു​പ​ത് വ​ർ​ഷ​ത്തോ​ളം നീ​ണ്ട മു​റ​വി​ളി​ക്കൊ​ടു​വി​ൽ പാ​ലം വ​ന്നെ​ങ്കി​ലും പൂ​ങ്കാ​ക്കു​തി​രു​കാ​ർ​ക്ക് ഇ​നി​യും റോ​ഡാ​യി​ല്ല.

പ​ള്ള​ത്തു​വ​യ​ൽ പു​തി​യ​ക​ണ്ടം ഭാ​​ഗ​ത്തു നി​ന്ന് വ​രു​ന്ന​വ​രാ​ണ് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്. നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന ന​ട​പ്പാ​ലം പൊ​ളി​ച്ചാ​ണ് 2020 ഏ​പ്രി​ൽ 20ന് ​പൂ​ങ്കാ​ക്കു​തി​ർ വി.​സി.​ബി കം ​ബ്രി​ഡ്ജ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. കാ​സ​ർ​കോ​ട് വി​ക​സ​ന പാ​ക്കേ​ജി​ൽ​പെ​ടു​ത്തി ചെ​റു​കി​ട ജ​ല​സേ​ച​ന വ​കു​പ്പാ​ണ് 90 ല​ക്ഷം രൂ​പ ചെ​ല​വി​ട്ട് ഇ​ത് നി​ർ​മി​ച്ച​ത്.

2017- 18 വ​ർ​ഷ​ത്തി​ൽ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​യാ​യി​ട്ടും മ​റു​ക​ര​യി​ൽ റോ​ഡ് വ​ന്നി​ട്ടി​ല്ല. എ​രി​ക്കു​ള​ത്ത് നി​ന്ന് കൂ​ലോം റോ​ഡി​ലേ​ക്ക് ഇ​തു​വ​ഴി ദൂ​രം കു​റ​വാ​ണ്. ക​ക്കാ​ട്ട് അ​മ്പ​ലം, അ​ട്ട​ക്കാ​ട്ട് ഭ​​ഗ​വ​തി ക്ഷേ​ത്രം, ക​ക്കാ​ട്ട് പു​തി​യ വീ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും ഇ​തു​വ​ഴി പോ​കാം. മ​റു​ക​ര​യി​ൽ നി​ന്നും പ​ഞ്ചാ​യ​ത്ത്, വി​ല്ലേ​ജ് ഓ​ഫി​സു​ക​ളി​ൽ പോ​കാ​നും നാ​ടു​ചു​റ്റേ​ണ്ടി വ​രി​ല്ല. കേ​വ​ലം 300 മീ​റ്റ​ർ ഭാ​​ഗ​ത്ത് റോ​ഡ് വ​ന്നാ​ൽ പ​രി​ഹാ​ര​മാ​കും.

ഇ​രു​പ​ത് വ​ർ​ഷ​മാ​യി ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് പാ​ലം കി​ട്ടി​യ​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. നേ​ര​ത്തെ വി.​സി.​ബി മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​ത് തീ​ർ​ത്തും ഉ​പ​യോ​​ഗ ശൂ​ന്യ​മാ​യ​പ്പോ​ഴാ​ണ് വ​ണ്ടി​ക്ക് പോ​കാ​വു​ന്ന വി.​സി.​ബി കം ​ബ്രി​ഡ്ജ് ഉ​ണ്ടാ​ക്കി​യ​ത്. ഇ​തി​നി​ടെ ചാ​ൽ നി​ക​ന്നു​പോ​യ​തും പ്ര​യാ​സ​മാ​യി. 1979 കാ​ല​ത്തൊ​ക്കെ ആ​ഴ​മേ​റി​യ ചാ​ൽ ഭീ​ഷ​ണി​യാ​യി​രു​ന്നു. എ​ന്നാ​ലി​ന്നി​വി​ടെ മു​ട്ടോ​ളം വെ​ള്ള​മെ ഉ​ണ്ടാ​കാ​റു​ള്ളൂ. ക​ര കെ​ട്ടി സം​ര​ക്ഷി​ക്കാ​നു​ള്ള പ​ദ്ധ​തി​യും പു​ഴ ആ​ഴം കൂ​ട്ടാ​നു​ള്ള സം​വി​ധാ​ന​വും വേ​ണെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags:    
News Summary - Waited 20 years for bridge; There is still no road for poongakuthir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.