കാഞ്ഞങ്ങാട്: ജല അതോറിറ്റിയുടെ പ്രോജക്ട് ഡിവിഷൻ കാഞ്ഞങ്ങാട് ആരംഭിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. നഗരസഭയുടെ നവീകരിച്ച ജലസ്രോതസ്സുകളുടെ ഉദ്ഘാടനം നിർവഹിച്ച് ആലാമി പള്ളി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ആലാമി പള്ളി കുളം, ചേരക്കുളം എന്നിവയാണ് ഹരിത കേരളം മിഷൻ നവകേരള കർമപദ്ധതിയുടെ ഭാഗമായി നവീകരിച്ചത്. ഇ. ചന്ദ്രശേഖരൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.
നഗരസഭ ചെയർപേഴ്സൺ കെ.വി. സുജാത, നഗരസഭ മുൻ ചെയർമാൻ വി.വി. രമേശൻ, ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ഷിനോജ് ചാക്കോ, നഗരസഭ വൈസ് ചെയർമാൻ ബിൽടെക് അബ്ദുല്ല, കൗൺസിലർ ഹസീന റസാക്ക്, നവകേരള കർമപദ്ധതി ജില്ല കോഓഡിനേറ്റർ കെ. ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.