കാഞ്ഞങ്ങാട്: രാത്രിസമയത്ത് പൊലീസിന്റെ വ്യാപക പരിശോധന യിൽ നിരവധിപേർ കുടുങ്ങി. സംശയ സാഹചര്യത്തിൽ കണ്ടെത്തിയ തമിഴ്നാട് സ്വദേശികൾ ഉൾപ്പെടെ നിരവധിപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
മഡിയൻ ബസ് സ്റ്റോപ്പിനു സമീപം കണ്ടെത്തിയ മഡിയനിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന തമിഴ്നാട് വില്ലുപുരം ഉലകിയാനല്ലൂരിലെ ഗോവിന്ദരാജ് (40), ഇതേ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഉലകിയാനല്ലൂർ സ്വദേശി പനിനീർ ശെൽവം (45) മകൻ ശക്തിവേൽ (20) എന്നിവരെ ഹോസ്ദുർഗ് എസ്.ഐ കെ.പി. സതീശൻ അറസ്റ്റ് ചെയ്തു.
പനിനീർ ശെൽവത്തെ ആശുപത്രിക്ക് സമീപത്തുവച്ചും ശക്തിവേലിനെ കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ചുമാണ് വെള്ളിയാഴ്ച പുലർച്ച അറസ്റ്റ് ചെയ്തത്. ബളാന്തോട് എസ്.ബി.ഐ എ.ടി.എം കൗണ്ടറിന് സമീപം കണ്ടെത്തിയ പാണത്തൂർ സ്വദേശി ടി.വി. റൈസ് (26) ബളാന്തോട് ബന്തടുക്ക റോഡിൽ കണ്ടെത്തിയ പാണത്തൂർ പട്ടുവത്തെ റജിമോൻ (48) എന്നിവരെ രാജപുരം ഇൻസ്പെക്ടർ കെ. കൃഷ്ണനും അറസ്റ്റ് ചെയ്തു.
നീലേശ്വരം മാർക്കറ്റ് ജങ്ഷനിൽ സംശയ സാഹചര്യത്തിൽ കണ്ടെത്തിയ ആറ് മലപ്പുറം സ്വദേശികളെ നീലേശ്വരം എസ്.ഐ കെ.വി. മധുസൂദനൻ അറസ്റ്റ് ചെയ്തു. പള്ളിക്കര ഹദാദ് നഗർ മരമില്ലിനു സമീപം സംശയ സാഹചര്യത്തിൽ കണ്ടെത്തിയ എസ്.ഫൈസലിനെ (35) ബേക്കൽ പൊലീസ് കസ്റ്റഡിയിലെടുത്ത് നോട്ടീസ് നൽകി വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.