പെരിയയില്‍ വനം വകുപ്പ്​ അധികൃതർ​ സ്​ഥാപിച്ച സി.സി.ടി.വിയില്‍ കുടുങ്ങിയ കാട്ടൂപൂച്ച

പുലിയെത്തേടി സ്ഥാപിച്ച കാമറയില്‍ കുടുങ്ങി 'കാട്ടുപൂച്ച'

കാഞ്ഞങ്ങാട്: കഴിഞ്ഞ കുറച്ചുദിവസമായി കാഞ്ഞങ്ങാട്ടെ ഫോറസ്​റ്റ്​​ ഓഫിസര്‍മാരുടെ ഉറക്കം കെടുത്തുന്ന പുലിയെത്തേടി സ്ഥാപിച്ച സി.സി.ടി.വി കാമറയില്‍ കുടുങ്ങിയത് കാട്ടുപൂച്ച.

കഴിഞ്ഞ ദിവസം പെരിയയില്‍ സ്ഥാപിച്ച കാമറയിലാണ് കാട്ടുപൂച്ചക്ക്​ സമാനമായ ഒന്നി​െൻറ ചിത്രം കുടുങ്ങിയത്. കാഞ്ഞങ്ങാട്ടും അമ്പലത്തറയിലും കഴിഞ്ഞ കുറച്ചുദിവസമായി പുലിയെന്ന് കരുതി നടത്തിയ വ്യാപക തിരച്ചിലിനാണ് ഇതോടെ അവസാനമായത്.

ആദ്യം മാവുങ്കാല്‍ ഉദയംകുന്നിലെ വീട്ടുപരിസരത്ത് വീട്ടുടമയാണ് 'പുലി'യെ കണ്ടത്. ഇങ്ങനെ ദിനം പ്രതി പുലിയെ കാണുന്നവരുടെ എണ്ണം കൂടുകയും ഇതോടെ പുലിയെ പിടികൂടാന്‍ വനംവകുപ്പ് രണ്ട് കാമറകള്‍ സ്ഥാപിക്കുകയുമായിരുന്നു.

ആ കാമറകളില്‍ ഒന്നിലാണ് കാട്ടൂപൂച്ചയെ പോലുള്ള ജീവിയുടെ ദൃശ്യം പതിഞ്ഞിരിക്കുന്നത്. എന്നാലും പുലിക്കായി ഇനിയും പരിശോധന നടത്തുമെന്നാണ് വനം അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

Tags:    
News Summary - Wildcat caught on camera set up for leopard

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.