അ​ണി​ഞ്ഞ​യി​ൽ സ്​​കൂ​ട്ടറി​ൽ പി​ടി​ച്ചു​പ​റി​ക്കെ​ത്തി​യ പ്ര​തി​യു​ടെ സി.​സി.​ടി.​വി ദൃ​ശ്യം

സ്കൂട്ടറിലെത്തി പിടിച്ചുപറി ശ്രമം, അപകടത്തിൽനിന്ന് യുവതി രക്ഷപ്പെട്ടു

കാ​ഞ്ഞ​ങ്ങാ​ട്: മോ​ട്ടോ​ർ ബൈ​ക്കി​ൽ അ​മി​ത​വേ​ഗ​ത​യി​ലെത്തി, ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന യു​വ​തി​യു​ടെ ക​ഴു​ത്തി​ലെ സ്വ​ർ​ണ​മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മം. അ​പ​ക​ട​ത്തി​ൽ​നി​ന്ന് യു​വ​തി ത​ല​നാ​രി​ഴ​ക്ക് ര​ക്ഷ​പ്പെ​ട്ടു. മേ​ൽ​പ്പ​റ​മ്പ അ​ണി​ഞ്ഞ​യി​ലാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം സംഭവം. ഇ​തി​െ​ന്റ സി.​സി.​ടി.​വി ദൃ​ശ്യ​ം പു​റ​ത്തു​വ​ന്നു.

വീ​ട്ടു​സാ​ധ​ന​ങ്ങ​ളു​മാ​യി ഇ​ട​വ​ഴി​യി​ലൂ​ടെ പോ​വു​ക​യാ​യി​രു​ന്ന യു​വ​തി​ക്കു നേ​രെ​യാ​ണ് പി​ടി​ച്ചു​പ​റി ശ്ര​മ​മു​ണ്ടാ​യ​ത്. എ​തി​ർ​ദി​ശ​യി​ൽ​നി​ന്ന് അ​മി​ത​വേ​ഗ​ത​യി​ൽ എത്തിയ ബൈ​ക്ക് നി​ർ​ത്താ​തെ​ത​ന്നെ പെ​ട്ടെ​ന്ന് യു​വ​തി​യു​ടെ മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ യു​വ​തി റോ​ഡി​ലേക്ക് തെ​റി​ച്ചു​വീ​ഴു​ന്ന ദൃ​ശ്യം സി.​സി.​ടി.​വി​യി​ലു​ണ്ട്. എ​ന്നാ​ൽ, മാ​ല ന​ഷ്ട​പ്പെ​ട്ടി​ല്ല. അ​ക്ര​മി ബൈ​ക്കി​ൽ ഉ​ട​ന​ടി ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്തു. വ​ലി​യ അ​പ​ക​ട​ത്തി​ൽ​നി​ന്നാ​ണ് യു​വ​തി ര​ക്ഷ​പ്പെ​ട്ട​ത്.

കേ​സ് ര​ജി​സ്റ്റർ ചെ​യ്ത പി​ടി​ച്ചു പ​റി​ക്കേ​സു​ക​ളി​ൽ ഒ​ന്നി​ലും പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല. പൊ​ലീ​സി​​െന്റ ഉ​റ​ക്കം കെ​ടു​ത്തി​ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ സം​ഘം വി​ഹ​രി​ക്കു​കയാണ്.

Tags:    
News Summary - woman tried to grab the scooter and escaped from the accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.