കാഞ്ഞങ്ങാട്: പെരിയ കേന്ദ്ര സർവകലാശാല ഹോസ്റ്റലിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ട പരാതിയുടെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി. പെരിയ സാമൂഹിക ആരോഗ്യകേന്ദം മെഡിക്കൽ ഓഫിസർ ഡോ. ഡി.ജി. രമേഷ്, ജില്ല മെഡിക്കൽ ഓഫിസ് ടെക്നിക്കൽ അസി. ഇൻ ചാർജ് എം. ചന്ദ്രൻ, ഹെൽത്ത് ഇൻസ്പെക്ടർ എം.വി. അശോകൻ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
വൈസ് ചാൻസലർ ഇൻ ചാർജ് പ്രഫ. വിൻസെന്റ് മാത്യുവുമായി വിദ്യാർഥികളുടെ പരാതിയെക്കുറിച്ച് ചർച്ച ചെയ്തു. വിശദമായ പരിശോധനകൾക്കുശേഷം ആവശ്യമായ നിർദേശങ്ങൾ നൽകി. പബ്ലിക് ഹെൽത്ത് നഴ്സ് സൂപ്പർവൈസർ ഇൻചാർജ് ഒ.ടി. സൽമത്ത്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എം.പി. ശ്രീനിവാസൻ, സുരജിത്ത് രഘു, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഐഷ ഉസ്റ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.