കുമ്പള: ആരിക്കാടിയിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. മുംബൈ മലാട് സ്വദേശിനിയും കാഞ്ഞങ്ങാട് സ്വദേശി അബ്ദുൽ റഹീമിെൻറ ഭാര്യയുമായ നാസിയാബാനുവാണ്(34) മരിച്ചത്.
പത്ത് ദിവസം മുമ്പാണ് പൊള്ളലേറ്റ നിലയില്‍ നാസിയാബാനുവിനെ വീടിെൻറ രണ്ടാം നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
രണ്ട് വര്‍ഷത്തോളമായി ആരിക്കാടി സര്‍ക്കാര്‍ കിണറിന് സമീപത്തെ ഇരുനില വാടക വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. മക്കൾ: റിസ, നിദ, ഹനം, ശുഹൈബ. കുമ്പള പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.