കുമ്പള: കുമ്പളയിൽ ബാങ്ക് കവർച്ചശ്രമം. പെർവാഡ് സ്ഥിതിചെയ്യുന്ന കുമ്പള സർവിസ് സഹകരണ ബാങ്കിലാണ് ഞായറാഴ്ച പുലർച്ച കവർച്ചശ്രമമുണ്ടായത്. ജനാലക്കമ്പികൾ ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റിയാണ് മോഷ്ടാക്കൾ അകത്തുകടന്നത്. എന്നാൽ, ലോക്കർ പൊളിക്കാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു.
സെക്യൂരിറ്റി ജീവനക്കാരൻ ഉണ്ടായിരുന്നെങ്കിലും തൊട്ടടുത്തമുറിയിൽ ഉറക്കത്തിലായിരുന്നു. ബാങ്കിനകത്തും പുറത്തും ഒന്നാകെ മുളകുപൊടി വിതറിയനിലയിലാണ്. മോഷണശ്രമത്തിനുശേഷം അതേ ജനാലവഴി പുറത്തുകടന്ന മോഷ്ടാക്കൾ പുറമേനിന്ന് ഒരു ഫ്ലക്സ് ബാനർ ഉപയോഗിച്ച് കമ്പികൾ മുറിച്ചുമാറ്റിയ ജനാല മറച്ചിരുന്നു. മോഷണ ശ്രമം പരാജയപ്പെട്ടപ്പോൾ സംഭവം ആരുടെയും ശ്രദ്ധയിൽപെട്ടില്ലെങ്കിൽ ഞായറാഴ്ച രാത്രി വന്ന് മോഷണം നടത്താമെന്ന് കരുതിയാവാം ഇങ്ങനെ ചെയ്തതെന്നും പൊലീസ് സംശയിക്കുന്നു. കുമ്പള പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.