ഇത് ബ്രഹ്മപുരമല്ല... കുമ്പള സ്കൂൾ മൈതാനത്തിലെ മാലിന്യത്തിൽ നിന്നുയരുന്ന തീയും പുകയും

പഞ്ചായത്ത് നടപടി കടലാസിൽ; കുമ്പള ടൗണിലുമുണ്ട് ‘ബ്രഹ്മപുരം’

കു​മ്പ​ള: കൊ​ച്ചി​ക്കാ​ർ​ക്ക് മാ​ത്ര​മ​ല്ല പു​ക ശ്വ​സി​ച്ച് ശ്വാ​സം മു​ട്ടു​ന്ന​ത്. കാ​സ​ർ​കോ​ട് ജി​ല്ല​യി​ലെ കു​മ്പ​ള​യി​ലും വ​ർ​ഷ​ങ്ങ​ളാ​യി ഇ​ത്ത​ര​ത്തി​ലൊ​രു ‘ബ്ര​ഹ്മ​പു​ര​മു​ണ്ട്’. കു​മ്പ​ള പൊ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​ത്തു​ള്ള കു​മ്പ​ള സ്കൂ​ൾ മൈ​താ​നം​മാ​ണ് ‘ബ്ര​ഹ്മ​പു​ര​മാ​യി’ മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

രാ​ത്രി​യു​ടെ മ​റ​വി​ലാ​ണ് ഇ​വി​ടെ പ്ലാ​സ്റ്റി​ക് അ​ട​ക്ക​മു​ള്ള മാ​ലി​ന്യ​ങ്ങ​ൾ വ​ലി​ച്ചെ​റി​യു​ന്ന​തും ക​ത്തി​ക്കു​ന്ന​തും. രാ​ത്രി തീ ​ഇ​ട്ടാ​ൽ പ​ക​ൽ സ​മ​യം മു​ഴു​വ​നും പു​ക ഉ​യ​രു​ന്ന​ത് കാ​ണാം. തൊ​ട്ട​ടു​ത്ത കു​മ്പ​ള സ്കൂ​ളി​ലെ​യും സ്വ​കാ​ര്യ കോ​ള​ജു​ക​ളി​ലെ​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കും മ​ത്സ്യ വി​ൽ​പ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഇ​ത് വ​ലി​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളാ​ണു​ണ്ടാ​ക്കു​ന്ന​ത്. വി​ഷ​യം കു​മ്പ​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ​യും ആ​രോ​ഗ്യ​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രെ​യും അ​റി​യി​ച്ച​താ​ണ്.

കു​മ്പ​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​ല​പ്രാ​വ​ശ്യ​മാ​യി വ്യാ​പാ​രി​ക​ൾ​ക്കും, ഹോ​ട്ട​ലു​ക​ൾ​ക്കും പ​ഴം- പ​ച്ച​ക്ക​റി ക​ട ഉ​ട​മ​ക​ൾ​ക്കും നോ​ട്ടീ​സ് ന​ൽ​കി ന​ട​പ​ടി ക​ട​ലാ​സി​ലൊ​തു​ക്കി​യെ​ന്നാ​ണ് ആ​ക്ഷേ​പം. രാ​ത്രി ഒ​മ്പ​തു മ​ണി​ക്കും 12 മ​ണി​ക്കും ഇ​ട​യി​ലാ​ണ് മാ​ലി​ന്യ​ങ്ങ​ൾ വ​ലി​ച്ചെ​റി​യു​ന്ന​തും ക​ത്തി​ക്കു​ന്ന​തു​മെ​ന്ന് തൊ​ട്ട​ടു​ത്ത വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. ഇ​ത് ത​ട​യാ​ൻ സി.​സി.​ടി.​വി അ​ട​ക്ക​മു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് വ്യാ​പാ​രി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു.

കു​മ്പ​ള​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള മാ​ലി​ന്യ​മാ​ണ് ഇ​വി​ടെ ചാ​ക്കു​ക​ളി​ലാ​ക്കി കൊ​ണ്ടി​ടു​ന്ന​തും ക​ത്തി​ക്കു​ന്ന​തും. ര​ണ്ടാ​ഴ്ച മു​മ്പ് കു​മ്പ​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ​കൈ​യെ​ടു​ത്ത് ഹ​രി​ത​സേ​ന അം​ഗ​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക​യും മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ക​യും മാ​ലി​ന്യം വ​ലി​ച്ചെ​റി​യാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന സ്കൂ​ൾ മൈ​താ​ന​ത്തേ​ക്കു​ള്ള ഇ​ട​വ​ഴി കെ​ട്ടി​യ​ട​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ലെ​ന്ന് വി​ദ്യാ​ർ​ഥി​ക​ളും, വ്യാ​പാ​രി​ക​ളും പ​റ​യു​ന്നു. ഇ​വ​രെ പി​ടി​കൂ​ടാ​ൻ രാ​ത്രി കാ​ല​ങ്ങ​ളി​ൽ സ്കൂ​ൾ റോ​ഡി​ൽ പൊ​ലീ​സ് പ​ട്രോ​ളി​ങ് ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags:    
News Summary - Panchayat proceedings on paper; 'Brahmapuram' is also in Kumbala town

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.